Thursday, December 20, 2018

Nibunan (2017) [TAMIL]

RGP VIEW NO :- 27
Nibunan
2017
127 min
Action, Crime, Thriller


Director: Arun Vaidyanathan

കഴിഞ്ഞ വർഷം ഇറങ്ങിയ സിനിമ. ഇറങ്ങിയ സമയത്ത് നല്ല അഭിപ്രായങ്ങൾ. ഡിവിഡി ഇറങ്ങിയ സമയത്ത് തന്നെ ഡൗൺലോഡ് ചെയ്തു.പക്ഷേ കാണാൻ തോന്നിയില്ല. അവസാനം സിനിമ പെട്ടിയില്ലായി എന്ന് തന്നെ പറയാം. ആ സിനിമ ഇന്ന് കണ്ടൂ...

നാട്ടിലെ ഒരു പ്രധാന രാഷ്ട്രീയ നേതാവിനെ കാണാൻ ഇല്ല.. അതും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കാനിരുന്ന പരിപാടിയുടെ ഒരു ദിവസം മുമ്പ്.. നാടും നഗരവും അയാളെ അനേക്ഷിച്ച് നടക്കുന്നു... ഇത് അന്വേഷിക്കനായി നായകനെ (അർജുൻ) നിയമിക്കുന്നു.അയാളും അയാളുടെ 2 സഹായികളും കേസ് അന്വേഷണം തുടരുന്നു.അവർ അവസാനം എത്തുന്നത് ഒരു സീരിയൽ കില്ലറൂടെ അടുത്താണ്... അവിടെ നിന്നും കഥ വികസിക്കുന്നു...


സിനിമ ത്രില്ലെർ സ്വഭാവം ഉള്ളത് തന്നെ..പക്ഷേ സാധാരണയായി കണ്ട് വരുന്ന സീരിയൽ കില്ലർ, അന്വേഷണം എല്ലാം തന്നെ മുമ്പ് കണ്ട പല സിനിമകൾ കയറി വന്നു...
നായകനെ ബൂസ്റ്റ് ചെയ്ത പടങ്ങൾ ചെയ്യാൻ തമിഴ് സിനിമ വളരെ മുമ്പിലാണ്... ആദ്യത്തെ ഒരുപാട് സീൻ അങ്ങനെ വന്നുകൊണ്ട് ഇരുന്നു... അത് വല്ലാത്ത കല്ലുകടിയായി...കഥക്ക് വേണ്ടി ചെയ്തത് ആണെങ്കിൽ പോലും പിന്നീട് നായകന്റെ ബിൽടപ്പ്‌ വെറും ശോകം ആയിരുന്നു...


BGM, സംവിധാനം എന്നിവ കൊള്ളാം... കഥയും കുഴപ്പം ഇല്ല..
എല്ലാത്തരം പ്രേക്ഷകർക്കും വെറുതെ ഇരിക്കുമ്പോൾ കണ്ടിരിക്കാവുന്ന ഒരു ചിത്രം..

ത്രില്ലെർ ഇൻവെസ്റ്റിഗറ്റീവ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് കാണാം...

ഒരു ശരാശരി അനുഭവം.

2.5/5 RGP VIEW

6.7/10 · IMDb

RGP VIEW

No comments:

Post a Comment

Latest

Get out (2017)