Thursday, December 20, 2018

Fabricated City (2017) [KOREAN]

RGP VIEW NO :- 28
Fabricated City
2017
126 min
Action, Crime

Director: Kwang-Hyun Park

ഒരു പണിയും ഇല്ലാത്ത നമ്മളെ പോലെ ഉള്ള നായകൻ.ഗെയിം കളിച്ചു വീട്ടിൽ ഇരിക്കുന്നതാണ് ആളുടെ പ്രധാന പണി.. ഒരു ദിവസം ഉറങ്ങി എഴുന്നേറ്റപ്പോൾ ലോകം മൊത്തം വെറുപ്പോടെ നോക്കുന്ന കൊല്ലയാളി ആയി മാറുന്നു.നായകനെ പോലെ സംഭവം അറിഞ്ഞ് എന്റെയും കിളി പാറി എന്നത് വേറെ ഒരു സത്യം. നായകന് കൊലപാതകത്തെ പറ്റി ഒന്നും അറിയില്ല.പക്ഷേ കൊലപാതകം ചെയ്തതിന്റെ വ്യക്തമായ തെളിവുകൾ പോലീസിന്റെ കൈയിൽ ഉണ്ട്.. അത് ഒന്നല്ല.. ഫിംഗർ പ്രിന്റ് മുതൽ കൊലപാതകം ചെയ്യാൻ ഉപയോഗിച്ച ആയുധം വരെ..പക്ഷേ നായകൻ തെറ്റ് ചെയ്തില്ല എന്ന് വാദിക്കുന്നു..നിയമം അയാളെ കൊലയാളിയായി മുദ്രകുത്തി..അയാളെ ജയിലേക്ക്‌ അയക്കുന്നു.. കഥ ഇങ്ങനെയാണ് വികസിക്കുന്നത്...


ഒരു പ്രതീക്ഷയും ഇല്ലാതെ കണ്ട് തുടങ്ങിയ സിനിമ.. ഞാൻ കണ്ടത്തിൽ ഏറ്റവും നല്ല തുടക്കം ഉള്ള സിനിമകളിൽ ഒന്ന്..wow factor ഒരുപാട് ഉണ്ട് തുടകത്തിൽ.. അവസാനവും ഇല്ല എന്നല്ല... പക്ഷേ ട്വിസ്റ്റകളുടെ ഒരു പടക്ക കട എന്ന് സിനിമയെ വിശേഷിപ്പിക്കാം..അതിന്റെ തുടക്കം ആണ് ഇഷ്ടപെട്ടത് എന്ന് മാത്രം..


പക്ഷേ അത് പോലെ സിനിമക്ക് പിന്നീട് കൊണ്ട് പോകാൻ സാധിച്ചില്ല..തുടക്കത്തിലെ ഒഴിക്ക് തുടർന്നിരുന്നു എങ്കിൽ സിനിമ പിടിത്തം വിടുമായിരുന്നു.അങ്ങനെ ആണെങ്കിൽ കിടിലൻ സസ്പെൻസ് ത്രില്ലെർ ആണെന്ന് നിഷ്പ്രയാസം പറയാം..


സിനിമ എനിക്ക് ഇഷ്ടപ്പെട്ടു... തുടക്കത്തിലെ ആ സ്റ്റാർട്ടിങ്,ശേഷം കിട്ടാത്ത ഒരു സങ്കടം മാത്രമേ എനിക്ക് ഉള്ളൂ...ഒരു നല്ല ത്രില്ലെർ സിനിമ എന്ന രീതിയിൽ തന്നെയാണ് സിനിമ അവസാനിപ്പിച്ചത്...


എടുത്ത് പറയേണ്ടത് വില്ലൻ പെർഫോമൻസ്..!!!!
ഒരു ഒന്നന്നര വില്ലൻ..!!

എല്ലാവർക്കും കാണാവുന്ന സിനിമ തന്നെയാണ് ഇത്..
Mystery thriller ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ സിനിമ നിരാശപ്പെടുത്തില്ല...
2 മണിക്കൂറിന് ഉള്ളത് ഇൗ സിനിമയിൽ ഉണ്ട്...

കാണുക..കുഴപ്പമില്ലാത്ത സിനിമ അനുഭവം..

3/5 RGP VIEW

6.9/10 · IMDb
67% · Rotten Tomatoes

അഭിപ്രായം വ്യക്തിപരം.

RGP VIEW

No comments:

Post a Comment

Latest

Get out (2017)