RGP VIEW NO :- 29
![]() |
| Love Actually |
(2003)
135 min
Comedy, Drama, Romance
directed by Richard Curtis.
"ഒരുപാട് പ്രണയങ്ങളും അതിന്റെ പല തലങ്ങളും".
ഒരു antholegy എന്ന രീതിയിൽ ഇൗ സിനിമയെ വേണം എങ്കിൽ വിശേഷിപ്പിക്കാം.കാരണം ഒരുപാട് പ്രണയങ്ങൾ ചിത്രം പറയുന്നുണ്ട്..പക്ഷേ എല്ലാവരും തമ്മിൽ ബന്ധം ഇല്ല.പക്ഷേ ചിലർ തമ്മിൽ ഉണ്ട്.Antholegy എന്ന രീതിയിലും അല്ലെങ്കിൽ ഒരു normal പ്രണയ സിനിമ എന്ന രീതിയിലും ഇൗ സിനിമയെ സമീപ്പികാവുന്നതാണ്.. അത് സിനിമയുടെ ഒരു പ്രത്യേകതയാണ്.. ബാബേൽ ഇൗ സിനിമയുടെ ട്രീറ്റ്മെന്റ് തന്നെയാണ് ഫോളോ ചെയ്തിരിക്കുന്നത്..! പക്ഷേ രണ്ടു സിനിമകളും രണ്ടു ഫീൽ ആണ്..
പ്രണയം എല്ലാവർക്കും ഒരു പോലെയാണ് എന്ന ഒരു ചിന്ത സിനിമയിലൂടെ സംവിധായകൻ കൊണ്ട് വന്നത് പോലെ തോന്നി.
ചെറിയ കുട്ടി മുതൽ പ്രായം ചേർന്നവരുടെ വരെ. ഹോട്ടൽ വെയിറ്റർ മുതൽ ബ്രിട്ടീഷ് prime minister വരെ...!
ഇവർ മാത്രമല്ല..ഇത് കൂടാതെ വേറെ കുറച്ച് പ്രണയങ്ങൾ കൂടി സിനിമയിൽ വരുന്നുണ്ട്.ഇവരുടെ എല്ലാം പ്രണയങ്ങളാണ് സിനിമ പറയുന്നത്.. പ്രണയത്തിന്റെ പല പല അവസ്ഥകൾ,തലങ്ങൾ എല്ലാമാണ് സിനിമ ചർച്ച ചെയ്യുന്നത്.
ഒരു ഡിസംബർ മാസത്തിന്റെ ആരംഭം മുതൽ അവസാനം വരെ ഉള്ള പലരുടെയും ജീവിതം. അതിൽ പ്രണയത്തിന്റെ സ്ഥാനം അതിന് വേണ്ടി ഉള്ള ശ്രമങ്ങൾ,പരാജയങ്ങൾ എന്നിവ അടങ്ങിയ ലൗ കോംബോ കമ്പ്ലീറ്റ് പാക്ക് ആണ് സിനിമ..
സിനിമയുടെ മുഴുനീള ഗാനങ്ങൾ ആണ്.
അത് സിനിമക്ക് വേറെ ഒരു ഫീൽ നൽകി.
പക്ഷേ ഇതൊരു മുസിക്കൽ മൂവി അല്ല..!!
പക്ഷേ ചിരിക്കാനുള്ള വക സിനിമയിൽ ഉണ്ട്..
സിനിമയുടെ പേരിനോട് സിനിമ 100% നീതി പുലർത്തുന്നുണ്ട്..
മനസ്സിൽ കുറച്ച് പ്രണയം ഉള്ളവർക്ക് ഇൗ സിനിമ വസൂലാണ്..ഒരു കോമഡി റൊമാന്റിക് സിനിമ..
Normal പ്രേക്ഷകർക്ക് സിനിമ ഇഷ്ടപ്പെടും എന്നത് തീർച്ച..!!
ലൗ സ്റ്റോറികളോട് താൽപര്യം ഇല്ലത്തവർ തല വെക്കരുത്.കാരണം ഇതിൽ പ്രണയം അല്ലാതെ വേറെ ഒന്നും ഇല്ല.. പ്രണയം എന്നും പൈകിളി ആണെല്ലോ..ല്ലെ..?!!
സിനിമയുടെ കാസ്റ്റിംഗ് എടുത്ത് പറയേണ്ടത് തന്നെയാണ്... പക്ഷേ കുറച്ച് ഭാഗങ്ങളിൽ മാത്രമാണെങ്കിലും Mr.bean ഇൗ സിനിമയിൽ ഒരുപാട് ഇഷ്ടപ്പെട്ടു..
നല്ല ഫീൽ ഗുഡ് റൊമാന്റിക് ഡ്രാമ..
നല്ല സിനിമ അനുഭവം...
Nb :- മലയാളത്തിൽ ഇങ്ങനെ ഒരു ബിഗ് ബഡ്ജറ്റ് സിനിമ ഇറങ്ങിയത് ഞാൻ ഓർക്കുന്നു..!!
4/5 RGP VIEW
7.6/10 · IMDb
55% · Metacritic
63% · Rotten Tomatoes
അഭിപ്രായം വ്യക്തിപരം.
RGP VIEW







No comments:
Post a Comment