Wednesday, December 19, 2018

Lilli (2018) [MALAYALAM]

RGP VIEW NO :- 25
Lilli

 2018
Drama/Thriller
1h 22m

Director :- Prasobh Vijayan

പോസ്റ്റർ ഇറങ്ങിയത് മുതൽ തന്നെ ശ്രദ്ധിക്കപ്പെട്ട ചിത്രം.താരങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ഒരു കൊച്ചു സിനിമ.പുതിയ സംവിധായകൻ.അതും പുതിയ ഒരു പയ്യൻ.പിന്നെ ചിത്രം നിർമ്മിച്ചിരിക്കുന്നത് E4.അവരിൽ ഉള്ള പ്രതീക്ഷ കുറച്ച് അല്ല. കാരണം അവർ നിർമ്മിച്ച സിനിമകൾ എല്ലാം തന്നെ വിജയം.

പോസ്റ്ററുകളിൽ നിന്നും തന്നെ ഇൗ സിനിമ മലയാളത്തിൽ അതികം ഇറങ്ങാത്ത ഒരു പടം ആണെന്ന് ഊഹിച്ചു..
പിന്നീട് ട്രെയിലർ ഇറങ്ങിയപ്പോൾ സംഭവം ഉറപ്പിച്ചു.പക്ഷേ പല കാരണങ്ങൾ കൊണ്ട് തീയേറ്ററിൽ നിന്നും സിനിമ കാണുവാൻ പറ്റിയില്ല.അവസാനം ഡിവിഡി ഇറങ്ങേണ്ടി വന്നു...


ലില്ലിക്ക് ആകെ ഉള്ളത് ജീവന് തുല്യം സ്നേഹിക്കുന്ന ഭർത്താവ് മാത്രം.ലില്ലി ഗർഭിണിയാണ്. പുതിയ വിരുന്നുക്കാരനെ വേണ്ടി രണ്ടു പേരും കാത്തിരിക്കുന്നു...പ്രസവത്തിന് വിരലിൽ എണ്ണാവുന്ന ദിവസമേ ഉള്ളൂ.. ഇൗ സമയത്ത് കുറച്ച് ആളുകൾ ലില്ലിയെ തട്ടി കൊണ്ട് പോകുന്നു..ശേഷം നടക്കുന്ന സംഭവങ്ങളാണ്  ലില്ലി എന്ന സിനിമ പറയുന്നത്..

 "മിസ്റ്റ്ററി  ലില്ലി" എന്നാണ് ലില്ലി എന്ന കഥാപാത്രത്തെ വിളിക്കേണ്ടത്.കാരണം അവളെ എന്തിനാണ് പിടിച്ച് കൊണ്ട് വന്നത് എന്ന് എന്ന് പോലും സിനിമ ആദ്യം വ്യക്തമാക്കുന്നില്ല. ഓരോ കഥാപാത്രങ്ങളും ഓരോ മിസ്ററികൾ ആയിരുന്നു.ലില്ലി എന്ന കഥാപാത്രം വരെ..


സിനിമയുടെ സംവിധാനം ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം. ഒരുപാട് ഡയറക്ടർ ബ്രില്ലൻസ് ഭാഗങ്ങൾ സിനിമയിൽ കാണുവാൻ സാധിച്ചു. കാർ ആക്സിഡന്റ് നന്നായി ഇഷ്ടമായി.. മലയാളത്തിൽ അധികം കാണാത്ത ഒരു സംഭവം ആയിരുന്നു അത് (vfx drone).സംവിധായകന്റെ ആദ്യ സിനിമ എന്ന രീതി അനുഭവപ്പെട്ടില്ല..കഴിവുള്ള സംവിധായകൻ തന്നെയാണ് എന്നതിൽ സംശയം ഇല്ല..
മികച്ച BGM ഒപ്പം നല്ല ക്യാമറാ വർക്കും ലില്ലിക്ക്‌ നന്നായി ഗുണം ചെയ്തു എന്ന് ധൈര്യമായി പറയാം...


മലയാളത്തിൽ അധികം കാണാത്ത ഒരു പാറ്റേൺ സിനിമയാണ് ലില്ലി..A സർട്ടിഫിക്കറ്റ് കിട്ടിയ സിനിമ. പലർക്കും A പടം ആണെന്ന ചിന്ത വന്നു എന്നും കേട്ടു..ലില്ലി ഒരിക്കലും അങ്ങനെ ഉള്ള ഒരു സിനിമയല്ല... സിനിമ കട്ട വയലൻസാണ്..
ലില്ലി ഒരു മിസ്‌റ്ററി ത്രില്ലെർ സിനിമയാണ്..മലയാളത്തിലെ ചോര കളി സിനിമ എന്ന് വേണം എങ്കിൽ പറയാം...
 ഇതിന് മുമ്പ് ഇങ്ങനെ ഒരു സിനിമ മലയാളത്തിൽ കണ്ടത് LAL jrന്റെ ടോണി ആണെന്നാണ് എന്റെ ഓർമ്മ..!!!

 പൂർണമായും ഒരു നായിക സിനിമ എന്ന് ലില്ലിയെ വിശേഷിപ്പിക്കാം.. പുതിയ പിള്ളാരും തകർത്തു...
 ഒരുപാട് ട്വിസ്റ്റ് ഒപ്പം കട്ട ത്രില്ലെർ അങ്ങനെയാണ് സിനിമ പോകുന്നത്..സിനിമ എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു...


എനിക്ക് ചെറിയ ഒരു പ്രതീക്ഷ ലില്ലിയിൽ ഉണ്ടായിരുന്നു എന്നത് സത്യം. സിനിമ എനിക്ക് പൂർണ്ണ തൃപ്തി നൽകി.
വേറിട്ട സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് തീർച്ചയായും കാണാം...!!

3.5/5 ▪ RGP VIEW

7.6/10 · IMDb

അഭിപ്രായം വ്യക്തിപരം

RGP VIEW

No comments:

Post a Comment

Latest

Get out (2017)