Thursday, December 27, 2018

Joseph (2018) [MALAYALAM]

RGP VIEW : 36.

Joseph
2018
2h 18m
Drama/Thriller

സംവിധാനം : M. Padmakumar

നല്ല സിനിമകളെ മലയാളി എന്നും ഏറ്റെടുത്തിട്ടുണ്ട് ക്ലീഷേ സംഭാഷണത്തിൽ നിന്നും തുടങ്ങട്ടെ.

ജോസഫ് എന്ന സിനിമയുടെ പോസ്റ്റർ ശ്രദ്ധിക്കപ്പെട്ടിരുന്നു... ശേഷം വന്ന ഒരു ടീസർ ഞാൻ കണ്ടിരുന്നു.. പക്ഷേ പിന്നീട് ഇൗ സിനിമ ഞാൻ മറന്നു.. പിന്നീട് അടുത്ത ഒരു സുഹൃത്തിന്റെ റിവ്യൂവിലൂടെയാണ് സിനിമ വീണ്ടും ശ്രദ്ധിക്കുന്നത്. പിന്നീട് ചര പറ പോസിറ്റീവ് റിവ്യൂ..സിനിമ കാണണം എന്ന് ഉറപ്പിച്ചു..പക്ഷേ ഇറങ്ങിയ സമയത്ത് ഒരു ഷോ മാത്രമായി ജോസഫ് ഒതുങ്ങി.. പിന്നീട് ഒരുപാട് ഷോകൾ വന്നു എങ്കിലും ജോലി തിരക്കുകൾ കാരണം കാണുവാൻ സാധിച്ചില്ല... അവസാനം ഒരു സെക്കൻഡ് ക്ലാസ്സ് തീയേറ്ററിൽ നിന്നും ഞാൻ  ജോസഫിനെ കണ്ടു..


ജോസഫ് എന്ന സിനിമ പോലീസ് ഓഫീസറായ ജോസഫിന്റെ മാത്രം കഥയല്ല പറയുന്നത്.അയാളുടെ ചുറ്റും ജീവിക്കുന്ന പലരുടെയും കഥകൾ നമ്മളിലേക്ക് കൊണ്ട് വരുന്നുണ്ട്... കള്ള് കുടിയൻ ജോസഫ്..!!!  ഇൗ വിളി ജോസഫും ആഗ്രഹിച്ചിരുന്നു... ജോസഫിന് ആകെ ഉള്ള ബന്ധം കുറച്ച് പോലീസ് സുഹൃത്തുക്കൾ...കുടുംബം എന്ന് പറയാൻ ഒന്നും ഇല്ല.. അയാൾ എങ്ങനെ അങ്ങനെ ആയി എന്നൊക്കെയാണ് സിനിമ പറയുന്നത്...

ഒരു സിനിമ തുടങ്ങുന്ന സമയത്ത് ഇൗ സിനിമ എങ്ങനെ അവസാനിക്കും എന്നതിന്റെ ഒരു ചെറിയ രൂപം എല്ലാ പ്രേക്ഷകരെയും മനസ്സിൽ ഉണ്ടാവും...പക്ഷേ ജോസഫ് ആ രീതി തന്നെ മാറ്റി കളഞ്ഞു എന്ന് പറയാം... കാരണം ഞാൻ ചിന്തിക്കുന്നത് ഒന്നും അല്ല ജോസഫ്..!!!

സ്ലോ ഇമോഷണൽ ഡ്രാമ ത്രില്ലെർ എന്ന ജോസഫിനെ വിശേഷിപ്പിക്കാം... ആദ്യ പകുതിയുടെ തുടക്കം..കുഴപ്പം ഇല്ലാത്ത രീതിയിൽ ലാഗ് അനുഭവപ്പെട്ടു ..സിനിമയുടെ സ്വഭാവം അങ്ങനെയായിരുന്നു...ആദ്യ പകുതി 70% ശതമാനം വരെ കുഴപ്പം ഇല്ല എന്ന രീതിയിൽ പോയ സിനിമ ഇന്റർവെൽ സമയം വന്നപ്പോൾ ചിന്തകളിൽ കിടന്നു  കൊഴുത്തു..


രണ്ടാം പകുതി കഥ പല ദിശയിൽ പോയി.. പക്ഷേ അവസാനം സിനിമ കൃത്യമായി എത്തേണ്ട സ്ഥലത്ത് തന്നെ എത്തി...അതും ഒട്ടും പ്രതീക്ഷിക്കാത്ത ഒരിടത്ത്...
പക്ഷേ വലിയ WOW FACTOR ഉള്ള ക്ലൈമാക്സ് ഒന്നും ജോസഫിന് ഇല്ല..!
പക്ഷേ ജോസഫിന്റെ കഥ ഒരു സാധാരണ പ്രേക്ഷകന് ഡിപ്രഷൻ അടിച്ച് ചാവാനുള്ളത് ഉണ്ട്...

 ഒരു നടന്റെ കഴിവ് പരമാവധി ഊറ്റി എടുക്കുന്ന സംവിധായകനെയും അതിന് വേണ്ടി സഹകരിച്ച കലാകാരന്മാരെയും ഞാൻ ജോസഫിന്റെ സിനിമയിൽ കണ്ടു... ജോജു ജോർജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ്,പോത്തന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ഇതിനെല്ലാം ജോസഫ് എന്ന കൊച്ചു സിനിമ വേണ്ടി വന്നു...
ഇരുവരും കൈയടി അർഹിക്കുന്നു എന്ന് ചുരുക്കം.. (ജൂറി കാണുന്നുണ്ടല്ലോ ല്ലെ...? ഇല്ലെങ്കിൽ പറയണം)


കേസ് അന്വേഷണത്തിന്റെ കഥ പറയുന്ന ജോസഫിനെ 2018ലെ കണ്ടു തീർക്കാൻ വിഷമം പിടിച്ച സിനിമ എന്നാണ് ഞാൻ വിശേഷിപ്പിക്കുന്നത്...

ജോസഫ് ഒരു വിധം എല്ലാവരും കണ്ടു എന്നാണ് എനിക്ക് തോന്നുന്നത്... കാണത്തവരോട്; "ഡിവിഡി ഇറങ്ങുന്നതും കാത്തിരിക്കാതെ എവിടെങ്കിലും പോയി സിനിമ കാണൂ...കാരണം നിങ്ങള് മിസ്സ് ചെയ്യുന്നത് 2018ലെ മികച്ച ഒരു സിനിമയുടെ തീയേറ്റർ എക്സ്പീരിയൻസ് ആണ്..."


ഒരു ഡിപ്രഷൻ സിനിമ അനുഭവം...

Must watch

3.75/5 ▪ RGP VIEW

8.4/10 IMDb
3/5 Sify.com
98% liked this film Google users

NB :- നല്ല സിനിമയെ സ്നേഹിച്ച് മലയാളികൾക്ക് നന്ദി. ശുഭം !!!

അഭിപ്രായം വ്യക്തിപരം

RGP VIEW

No comments:

Post a Comment

Latest

Get out (2017)