Friday, December 7, 2018

ATONEMENT (2007) [ENGLISH]


RGP VIEW NO:- 6

ATONEMENT

2007
Drama/Romance
2h 10m



അളിയാ ഒരു പടം കണ്ടൂ...

▪ ഞാൻ ഇന്നലെ one day കണ്ടൂ...നീ ഏതാണ് കണ്ടത്...?

ഞാനും ഒരു റൊമാന്റിക് മൂവി തന്നെയാണ് കണ്ടത്...പക്ഷേ one day എന്ന സിനിമയെ എനിക്ക് ഇഷ്ടമായത് ഇതാണ്...!!!

Keira Knightley

▪ അല്ല..! ഇത് വാർ മൂവി അല്ലേ...?

War movie തന്നെ... പക്ഷേ പ്രണയ ചിത്രമാണ്.... സിനിമ കണ്ടൂ കഴിഞ്ഞാലും അതിലെ കഥാപാത്രങ്ങൾ നമ്മുടെ കൂടെ ഉണ്ടാവും...അതാണ് സിനിമയുടെ ഫീൽ...നീ ഒന്ന് കണ്ട് നോക്ക്..

James Mcavoy

▪ ബ്രോ എന്താ കഥ..?

കഥ നടക്കുന്നത് പണ്ടാണ്...അതായത് 1900 ആ സമയം...!
ഒരു റൊമാന്റിക് ഡ്രാമ...!
മികച്ച കഥ...!
തുടക്കം കുറച്ച് ലാഗ് പോലെ തോന്നി..പക്ഷേ പിന്നീട് സംഭവം nice ആയി.. കഥ പറയുന്നില്ല.... കാണുക .. ഞാൻ ത്രിൽ കളയുന്നില്ല...

 Juno Temple & Benedict Cumberbatch 

▪ ടെക്നിക്കൽ വശം എല്ലാം എങ്ങനെ ഉണ്ട്...?

2007ൽ ഇറങ്ങിയ സിനിമ. സംഭവം കിടു ആണ്... സൗണ്ട്,BGM,ക്യാമറ തുടങ്ങി എല്ലാത്തിലും മികവുറ്റ ടെക്നീഷ്യൻമരുടെ കൈയ്യൊപ്പ് സിനിമയിൽ കാണാൻ പറ്റും... കൂടാതെ ഓസ്കാർ അവാർഡും സിനിമക്ക് ലഭിച്ചിട്ടുണ്ട്.... BGM നന്നായിരുന്നു.... എടുത്ത് പറയേണ്ടത് ടൈപ്പിംഗ് സൗണ്ട് മിക്സ് ചെയ്ത BGM ആണ്...  it's Amazing..



ഒരു കിടുക്കാച്ചി സംവിധായകൻ ആണെന്ന് സിനിമയുടെ അവതരണം വ്യക്തമാക്കുന്നു...WAR എന്നതിന്റെ തീവ്രതയും പ്രേക്ഷകനിൽ നന്നായി സംവിധായകന് കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്....പക്ഷേ സിനിമയിലെ ഉള്ള പ്രണയം അത് നശിക്കുന്നുമില്ല....
പിന്നെ എടുത്ത് പറയേണ്ടത് നടീനടന്മാരെ കുറിച്ചാണ്... മികച്ച അഭിനയം തന്നെ എല്ലാവരും കാഴ്ച വെച്ചു....അതും സിനിമയുടെ ഹൈ ലൈറ്റ് ആണ്...




▪ എല്ലാവർക്കും കാണുവാൻ പറ്റുന്ന ഒരു സിനിമയാണോ...?

തീർച്ചയായും... എല്ലാത്തരം പ്രേക്ഷകർക്കും ഇൗ സിനിമ കാണാം...റൊമാന്റിക് സിനിമ ആണെങ്കിലും war കടന്നു വരുന്നുണ്ട് എന്നാല് പോലും സിനിമയുടെ "റൊമാൻസ്" അത് നഷ്ട്ടമവുന്നില്ല...!!! സിനിമ അതിനോട് 100 ശതമാനം നീതി പുലർത്തുന്നുണ്ട്... കൂടാതെ സിനിമക്ക് നല്ല ഒരു ക്ലൈമാക്സ് ഉണ്ട്...സിനിമയുടെ ഏറ്റവും ഇഷ്ടപെട്ട ഭാഗവും ഇത് തന്നെ...
ഇൗ സിനിമ നിറഞ്ഞ കണ്ണുകളോടെ അല്ലാതെ അവസാനിപ്പിക്കാം കഴിയില്ല...കാണുക....
അനുഭവിച്ച് അറിയുക...

Saoirse Ronan

▪ നിനക്ക് ഇഷ്ടായി അല്ലേ...?

Yes...മനോഹരമായ സിനിമയാണ് ബ്രോ... എന്താണെങ്കിലും ഒന്നു കണ്ട് നോക്ക്..നിനക്ക് ഇഷ്ടപ്പെടും എന്നത് തീർച്ച...അവസാനം ആകുമ്പോയേക്കും സിനിമ വേറെ ലെവലാണ്....

A beautiful Romantic Movie


Must Watch


3.5/5 ▪ RGP VIEW

7.8/10 · IMDb
83% · Rotten Tomatoes
85% · Metacritic


അഭിപ്രായം വ്യക്തിപരം

RGP VIEW

No comments:

Post a Comment

Latest

Get out (2017)