RGP VIEW NO:- 8![]() |
Nymphomaniac: Volume II |
2013
Drama
5h 25m
▪ അല്ല,ഇൗ സിനിമ നീ മുമ്പ് കണ്ടതല്ലേ...? നീ കണ്ട സിനിമ വീണ്ടും കാണാറില്ലല്ലോ...?
അതെ..പക്ഷേ ഇത് അതിന്റെ രണ്ടാം ഭാഗമാണ്....Vol II..
▪ അന്ന് ചോദിക്കണം എന്ന് കരുതിയതാണ്....എന്താ ഇതിന്റെ കഥ..?
സെക്സിനോട് അടിമപെടുന്ന ഒരു യുവതിയുടെ ജീവിതമാണ് ഇൗ സിനിമ പറയുന്നത്...ആയിരത്തോളം ആളുകളുമായി സെക്സിൽ ഏർപ്പെട്ട ഒരു യുവതി...കാമപ്രന്തി എന്ന് പറയുന്നത് പോലെ..!!!
![]() |
| Charlotte Gainsbourg & Jamie Bell |
▪ പീസ്പീടം ആണോ നീ കണ്ടത്..?
സംഭവം 18+ ആണ്.. പക്ഷേ സിനിമ മനുഷ്യന്റെ പല അവസ്ഥകളെ ചൂണ്ടി കാണിക്കുന്നത്....സെക്സ് എന്നത് വിഷയമാക്കി കുടുംബം,ഒറ്റപ്പെടൽ,സ്നേഹം,വിശ്വാസം തുടങ്ങി ഒരാളുടെ ജീവിതത്തിലൂടെ പോകുന്ന എല്ലാ ഇമോഷൻസ് സിനിമ പച്ചയായി വരച്ച് കാട്ടുന്നുണ്ട്..കണ്ട് തന്നെ അറിയണം...സംഭവം വളരെ വ്യത്യാസമാണ്...
▪ രണ്ടു ഭാഗങ്ങളിൽ ഇഷ്ടപെട്ടത് ഏതാണ്...?
ഇത് സ്വന്തം മകളിൽ ആരെയാണ് ഏറ്റവും ഇഷ്ടം എന്ന് ചോദിക്കുന്നത് പോലെ ആണ്... പക്ഷേ എന്നാല് പോലും സെക്കൻഡ് part ആണ് എനിക്ക് കുറച്ച് കൂടി ഇഷ്ടമായത്;അതും ഒരു പിടി... സിനിമയുടെ തീവ്രത രണ്ടാം ഭാഗത്തിൽ ആണ് കൂടുതൽ അനുഭവപ്പെട്ടത്...
▪ അപ്പൊൾ ഒന്നാം ഭാഗം മോശമാണോ..?
അത് മോശമാണെങ്കിൽ ഞാൻ രണ്ടാം ഭാഗം കാണുവോ..? ഒന്നാം ഭാഗം ഇന്റർവെൽ ആയി എടുക്കാം... അത്ര തന്നെ..സെക്കൻഡ് ഹാഫ് ഒന്നു കൂടി മികച്ചത് ആയി തോന്നി...
![]() |
| Willem Dafoe & Charlotte Gainsbourg |
▪ രണ്ടു ഭംഗങ്ങൾ കൂടി 5 മണിക്കൂർ എടുക്കില്ലേ...? അതിനുള്ള സംഭവം എല്ലാം ഇൗ സിനിമയിൽ ഉണ്ടോ..?
എന്റെ അഭിപ്രായത്തിൽ ഉണ്ട്...കാരണം ഞാൻ മേലെ പറഞ്ഞത് പോലെ ഇൗ സിനിമ പല വ്യാഖ്യാനങ്ങളും നമ്മുക്ക് തരുന്നുണ്ട്...പക്ഷേ അത് നമ്മൾ ചിന്തിച്ച് കണ്ടുപിടിക്കണം എന്ന് മാത്രം...
▪ സംഭവം കിളി പോയി പടം ആണോ..?
മൈൻഡ് ഫക്കിങ് അങ്ങനെ അല്ല ഞാൻ ഉദ്ദേശിച്ചത്.... പല അർത്ഥങ്ങൾ ഉണ്ട് പല സംഭാഷണങ്ങളിലും..അതിന് സന്ദർഭം അല്ലാതെ വേറെ പലതരത്തിലും ചിന്തിക്കാം...എന്തനാലും എല്ലാ പ്രേക്ഷകർക്കും ഇഷ്ടപെടുന്ന ഒരു സിനിമയല്ല ഇത്...ഡ്രാമ എന്നൊക്കെ വിശേഷിപ്പിക്കാം... പക്ഷേ nudity,sex എന്നത് എല്ലാം ഒരുപാട് വരുന്നത് കൊണ്ട് പ്രക്ഷേകർ ഇതിനെ പറ്റി ഒന്ന് അറിഞ്ഞ് കാണുന്നതാവും നന്നാവുക...
![]() |
| Christian Sleter & Stacy martin |
▪ സിനിമയുടെ ടെക്നിക്കൽ വശം..?
ഇങ്ങനെ ഒരു സിനിമ കാണുവാൻ പ്രേക്ഷകനെ പിടിച്ച് ഇരുത്തിയ കഥയും സംവിധാനവും ഹൈ ലൈറ്റ്...ക്യാമറ നന്നായിരുന്നു... തുടക്കം മുതൽ ഉള്ള സൗണ്ട് എഫക്റ്റ്...മഴയുടെ ശബ്ദം...എല്ലാം നന്നായി ഇഷ്ടപ്പെട്ടു...BGMനേക്കാൾ ഇഷ്ടമായത് ചില ഇടങ്ങളിലെ നിശ്ശബ്ദത...
▪ കാണുന്ന പ്രേക്ഷകരോട് എന്തെങ്കിലും പറയാനുണ്ടോ...?
പിന്നെ ഒരു ഫാമിലി മൂവി അല്ല..!!!
ഒരു 18+ സിനിമയാണ്... സെക്സ് എന്നത് പച്ചയായി കാണിക്കുന്നുണ്ട്....അതുകൊണ്ട് 18 കഴിഞ്ഞവർ മാത്രം കാണുക...
സിനിമ കണ്ട് കൊണ്ട് ഇരിക്കുമ്പോൾ വെറുപ്പോ അറുപ്പോ എന്താണ് തോന്നുന്നത് എന്ന് പറയാം പറ്റില്ല...അവസാനം ഇത് രണ്ടും അല്ലാത്ത വേറെ ഒരു ഫീലാണ് കിട്ടിയത്...
ചുരുക്കത്തിൽ വേറിട്ട സിനിമ അനുഭവം...
One Time Watchable Movie
3/5 ▪ RGP VIEW
6.9/10 · IMDb
64% · Metacritic
75% · Rotten Tomatoes
അഭിപ്രായം വ്യക്തിപരം







No comments:
Post a Comment