യഥാർത്ഥ സംഭവം ആസ്വാദമാക്കി പുറത്തിറങ്ങിയ ഒരു കിടിലൻ ചിത്രം. എന്നാൽ അതിനെ ഒരു ആക്ഷൻ ത്രില്ലർ എന്ന രീതിയിലേക്ക് മാറ്റിമറിച്ച ചിത്രം. ഒരു കൊറിയൻ കിടിലം പടം.
ഏതൊരു നാടിന്റെയും ഭൂതകാലത്തിലേക്ക് നോക്കുമ്പോൾ അവിടെ ഒരുപാട് ചോര പാടുകൾ കാണും. എന്നാൽ അങ്ങനെ ഒരു കാലഘട്ടത്തിലേക്കാണ് ഈ ചിത്രം നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത്. ഒരു നഗരം മുഴുവനായി മാഫിയയുടെ കയ്യിൽ അകപ്പെടുന്നു. ഒരു മാഫിയ തന്നെ ധാരാളം ആസ്ഥാനത്ത് ഇവിടെ രണ്ടുമൂന്നു മാഫിയകളാണ്. നല്ല രീതിയിൽ പോലീസുകാർക്ക് വരെ നീതി നടപ്പാക്കാൻ പറ്റാത്ത സാഹചര്യം. ഒരു പരിധിവരെ അവർ അവരുടെ ഡ്യൂട്ടി അവർ ചെയ്യുന്നുമുണ്ട്. പക്ഷേ എന്നാൽ പോലും അവിടെ പ്രശ്നങ്ങളാണ്. ഇതൊന്നും പോരാഞ്ഞിട്ട് ഒരു ചൈനക്കാരൻ മുടിയൻ ഇങ്ങോട്ട് കെട്ടിയെടുക്കുന്നു. ആ കുരുപ്പ് വന്നതിനുശേഷം എൻറെ സാറേ....!
അവിടെ മുതലാണ് ചിത്രം വികസിക്കുന്നത്..!!
എന്റെ പൊന്നു മോനെ നായകനും വില്ലനും കട്ടക്ക് നിന്ന ഒരു ചിത്രം. നല്ല ഒരു സ്റ്റോറി ലൈൻ കൂടി ഈ ചിത്രം ഫോളോ ചെയ്യുന്നുണ്ട്. എല്ലാത്തരം പ്രേക്ഷകർക്കും കാണാൻ പറ്റുന്ന ഒരു മികച്ച അനുഭവം തന്നെയാണ് ഈ ചിത്രം സമ്മാനിക്കുന്നത്. നായകന്റെയും വില്ലന്റെയും ആറ്റിട്യൂട് എല്ലാം ജാതി ആണെന്ന് അറിയാമോ..!
ഹൈലി റെക്കമെന്റ് മൂവി.
ഇതിനേക്കാൾ മികച്ച മറ്റേതെങ്കിലും സിനിമയുണ്ടെങ്കിൽ താഴെ കമൻറ് ചെയ്യൂ.
മികച്ച സിനിമകൾ മാത്രം ലഭിക്കുന്ന ചാനൽ https://linktr.ee/rgpdiaries
No comments:
Post a Comment