Ravam Malayalam Short Film (2022)
മൊബൈൽ ഒന്നും കണ്ടുപിടിക്കാത്ത കാലഘട്ടം. നല്ല മഴയുള്ള രാത്രി. നായിക മദ്യപിച്ചിരിക്കുകയാണ്. ഈ സമയം അവൾക്ക് ഒരു കോൾ വരുന്നു. സംഭവം റോങ് നമ്പർ ആണ്. പക്ഷേ റോങ്ങ് നമ്പറിൽ കുറച്ച് പ്രശ്നങ്ങളുണ്ട്. അതിൽ അവർ പറയുന്നത് അന്ന് രാത്രി ഒരാളെ പതിനൊന്നു മണിക്ക് കൊല്ലും എന്നാണ്..! ഇത് കേട്ടതും അവൾ പരിഭ്രാന്തി ആയി.. ആര് എവിടെ എങ്ങനെ ഇതൊന്നും അവൾക്ക് അറിയില്ല..! ആ കൊലപാതകം തടയാൻ വേണ്ടി അവളുടെ ശ്രമമാണ് ചിത്രം പറയുന്നത്..!
വളരെ റിച്ച് ഫീൽ തരുന്ന ഫ്രെയിമുകൾ, മികച്ച ലൈറ്റ്അപ്പ്, നായികയുടെ പെർഫോമൻസ്, ഡയറക്ഷൻ, എഡിറ്റിംഗ്, ക്യാമറ, 7 min മാത്രം വരുന്ന കുറഞ്ഞ ദൈർഘ്യം ഇതൊക്കെ ഈ ചിത്രത്തിൻറെ പോസിറ്റീവ് സൈഡ് ആണ്.
ക്ലൈമാക്സ് എനിക്ക് Predict ചെയ്യാൻ പറ്റി . ഒരു ത്രില്ലർ അനുഭവം തന്നെയാണ് ചിത്രം സമ്മാനിക്കുന്നത്..
3.5/5 RGP Diaries
നിങ്ങളുടെ ഷോർട്ട് ഫിലിം ഇതുപോലെ റിവ്യൂ ചെയ്യനോ അല്ലെങ്കിൽ ഞങ്ങളുടെ ചാനലിലൂടെ ഷോർട്ട് ഫിലിം റിലീസ് ചെയ്യാനോ ബന്ധപ്പെടുക.
No comments:
Post a Comment