5th Sin (2022) MALAYALAM Short film
DRAMA THRILLER
നായിക നായകനോട് അയാൾ ചെയ്ത ഒരു 5 തെറ്റുകളെ ചൂണ്ടി കാണിക്കുന്നു.. നായകൻ നായികയും തമ്മിലുള്ള റസ്റ്റോറൻറ് സംഭാഷണങ്ങളിൽ നിന്ന് തുടങ്ങി വൈകാരികമായ കുറെ കാര്യങ്ങളിലേക്ക് കടന്നു പോകുന്നതാണ് കഥ.
കേൾക്കുമ്പോൾ പ്രത്യേകിച്ചൊന്നും തോന്നില്ല..! പക്ഷേ ചിത്രം കാണുമ്പോൾ കണ്ടിരിക്കാൻ വല്ലാത്ത ഒരു ക്യൂരിയോസിറ്റി ഉണ്ടാക്കുന്നുണ്ട്..! അത് നിങ്ങൾ കണ്ടുതന്നെ വിലയിരുത്തണം.
ചിത്രത്തിൽ റസ്റ്റോറൻറ് ഏരിയയിൽ വരുന്ന pov ഷോട്ട് നല്ല വൃത്തിക്ക് എടുത്തിട്ടുണ്ട്. കിടിലൻ ആക്ട്രസ് പെർഫോമൻസ് കൂടിയാകുമ്പോൾ ആ ഷോർട്ടിനെ ഒരുപാട് മനോഹരമാക്കുന്നു. നായിക നന്നായി തന്നെ ചെയ്തിട്ടുണ്ട്.
സംഭാഷണങ്ങളുടെ ഒപ്പം ഉള്ള മ്യൂസിക് കുത്തിക്കയറ്റം.. സിനിമ എക്സ്പീരിയൻസിന് നല്ല രീതിയിൽ വിള്ളൽ വരുത്തുന്നുണ്ട്. ബിജിഎം അത്ര ഇഷ്ടപ്പെട്ടില്ല. ക്ലൈമാക്സിനോട് അടുത്തുനിൽക്കുന്ന കുറച്ചു ഭാഗങ്ങൾ എന്തൊക്കെയോ എവിടെയോ മുയച്ചുനിൽക്കുന്നത് പോലെ അനുഭവപ്പെട്ടു. സ്ക്രിപ്റ്റ് കുറച്ചുകൂടി നന്നാക്കാമായിരുന്നു.
ഒരു വൺ ടൈം വാച്ചബിൾ ത്രില്ലർ കുഴപ്പമില്ല ഒരു ഓപ്ഷൻ തന്നെയാണ് 5th Sin
3/5 RGP Diaries
link https://youtu.be/ARfE-SQ5LxU
നിങ്ങളുടെ ഷോർട്ട് ഫിലിം റിവ്യൂ ചെയ്യാനും ഞങ്ങളുടെ ചാനൽ വഴി റിലീസ് ചെയ്യാനും ബന്ധപ്പെടുക. ഇൻസ്റ്റഗ്രാമിൽ റിവ്യൂകളും അപ്ഡേറ്റുകളും ലഭ്യമാണ്.
No comments:
Post a Comment