RGP VIEW 200
![]() |
200. Asuran (2019) TAMIL |
Asuran (2019)
Not Rated | 141 min | Action, Drama, Thriller
മലയാളത്തിലാണെങ്കിൽ ഒരിക്കലും കരകയറാൻ സാധിക്കാത്ത നടൻ. കാരണം ഒരു നടന് വേണ്ട ലുക്കില്ല. ലുക്കിൻറെ കാര്യം പോട്ടെ,..!! നിറമില്ല, അതും പോരാത്തതിന് ഒരു നടന് വേണ്ട ശരീരം., അതുമില്ല..! മെലിഞ്ഞ ഒരു നടൻ...!!! കണ്ടാൽ നമ്മുടെ നാട്ടിൽ ഒരു പണിക്കും പോകാത്ത പയ്യൻ.. ! പക്ഷേ അയാളുടെ കയ്യിൽ ഒരു ടൂൾ ഉണ്ട്. അധികം ആരുടെയും കയ്യിലില്ലാത്ത ടൂൾ. അതെ, നല്ല കിണ്ണം കാച്ചിയ നാച്ചുറൽ ആക്ടിങ്..!!
പറഞ്ഞുവന്നത് ധനുഷിനെ പറ്റി തന്നെയാണ്. അദ്ദേഹത്തോട് വ്യക്തിപരമായി ഒരു വൈരാഗ്യവും എനിക്കില്ല. ആരാധന മാത്രമേ ഉള്ളൂ. പൊതുവേ ഒരു കൂട്ടം മലയാളികൾക്കുള്ള മുൻധാരണയാണ് മുകളിൽ സൂചിപ്പിച്ചത്. എനിക്ക് ധനുഷിനെ ഇഷ്ടമാണെങ്കിലും അയാളുടെ എല്ലാ സിനിമകളും കാണുന്ന ഒരു വ്യക്തിയല്ല ഞാൻ . നേരെമറിച്ച് നല്ല അഭിപ്രായങ്ങൾ കേട്ടുതുകൊണ്ട് മാത്രമാണ് അസുരൻ കാണാൻ തയ്യാറാവുന്നത്.
കുറച്ചു വർഷങ്ങൾക്കു മുമ്പാണ് കഥ നടക്കുന്നത്.ഒരു മധ്യവയസ്കനും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന ഒരു ചെറിയ കുടുംബം തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ജീവിച്ചിരുന്നു. ആ കുടുംബം അവിടെ കൃഷി ചെയ്താണ് ജീവിച്ചു പോകുന്നത്. അവരുടെ വീടിൻറെ തൊട്ടടുത്ത് ഫാക്ടറിയുടെ പണി ആരംഭിക്കുന്നു. അത് അവരുടെ കൃഷിയെ ബാധിക്കാൻ കാരണമാകുന്നു. തുടർന്ന് കഥ വികസിക്കുന്നു.
ഫ്രഷ് കഥയല്ലേ..,? എഴുതുമ്പോഴാണ് ഞാൻ ചിന്തിക്കുന്നത്.. എന്നെ അത്ഭുതപ്പെടുത്തിയ ഈ സിനിമയുടെ കഥ ഇത്രയും ക്ലീഷേ ആയിരുന്നോ..? സത്യം പറയാമല്ലോ.. ഡയറക്ടേഴ്സ് ഫിലിം + ധനുഷ് പെർഫോമൻസ് അതാണ് അസുരൻ.
സിനിമയുടെ സംവിധാനം അത് എടുത്തു പറയേണ്ട ഒരു വസ്തുതയാണ്. ഞാൻ തമിഴ് സിനിമകൾ അധികം കാണാത്ത ഒരു വ്യക്തിയാണ്. പേര് കേട്ടിട്ടുണ്ടെങ്കിലും വെട്രിമാരൻ എന്ന സംവിധായകൻറെ ഒരു സിനിമ പോലും കാണാൻ സാധിച്ചിട്ടില്ല. അസുരൻ കണ്ടു. ഇനി അദ്ദേഹത്തിൻറെ സിനിമകൾ തപ്പിപ്പിടിച്ചു കാണും.
രണ്ടാമത്തെ വസ്തുത, ധനുഷിൻറെ മാസ്മരിക പ്രകടനം. ഔട്ട്സ്റ്റാൻഡിംഗ് എന്നെല്ലാം പറഞ്ഞാൽ കുറഞ്ഞുപോകും. അതിനെയും വെല്ലുന്ന പ്രകടനം. മധ്യവയസ്കനായി തകർത്തു. ട്രാൻസ്മിഷൻ സീനുകളും ഫൈറ്റ് സീക്വൻസുകളും ക്ലൈമാക്സിലെ ആ ചിരിയും ഇത്രയും റേഞ്ചുള്ള മറ്റൊരു യൂത്ത് തമിഴ് ആക്ടർ വേറെയുണ്ടോ എന്നുള്ളത് സംശയമാണ്. ഗംഭീര പ്രകടനം.
മൂന്നാമത്തെ വസ്തുത, ക്യാമറ & ബിജിഎം. കിടിലൻ ഫ്രെയിമുകൾ. കഥ അധികവും നടക്കുന്നത് രാത്രിയാണ്. കാടെല്ലാം ലൈറ്റ് അപ്പ് ചെയ്തത് കണ്ട് ഞെട്ടി എന്നു തന്നെ പറയാം. എൻറെ ഓർമ്മയിൽ കാട് ഇത്ര മനോഹരമായി ലൈറ്റ് അപ്പ് ചെയ്ത സിനിമ ഇതിനു മുമ്പ് കണ്ടത് ജല്ലികെട്ടാണ്. പക്ഷേ ആ സിനിമയെക്കാൾ ഫീൽ അസുരന് കൊണ്ടുവരാൻ സാധിച്ചു എന്നതാണ് വാസ്തവം. കിടിലൻ ബിജിഎം കൂടിച്ചേരുമ്പോൾ മറ്റൊരു തലത്തിലേക്ക് ചിത്രം ഉയരുന്നു.
മറ്റു കഥാപാത്രങ്ങളുടെ പ്രകടനം എല്ലാം ഒന്നിനൊന്നു മെച്ചമായിരുന്നു. മഞ്ജുവാര്യർ മികച്ച പ്രകടനം തന്നെയാണു കാഴ്ച വെച്ചത്. ചിത്രത്തിൻറെ നല്ല വശങ്ങൾ ചർച്ച ചെയ്താൽ ചിലപ്പോൾ ഈ ആർട്ടിക്കിൾ നീണ്ടു പോകാൻ സാധ്യതയുണ്ട്. ചിത്രം കണ്ടു വിലയിരുത്തുക.
എല്ലാ പ്രേക്ഷകർക്കും കാണാൻ പറ്റുന്ന ഒരു കിടുക്കാച്ചി ത്രില്ലർ. ഇന്ത്യയിലെ 100% മേക്കേഴ്സ് ഫിലിം എന്ന് അവകാശപ്പെടാൻ പറ്റുന്ന ഐറ്റം. പുതിയ ഫിലിം മേക്കേഴ്സിന് ഒരു പാഠപുസ്തകമാണ് ഈ ചിത്രം. സിനിമ ആരാധകർ ഒരിക്കലും ധനുഷിൻറെ അസുരൻ മിസ്സ് ചെയ്യരുത്..!
4.25/5 RGP VIEW
Rgp's followers 91% Liked This Film
Rgp's followers 91% Liked This Film
8.6/10 · IMDb
96% liked this film
Google users
No comments:
Post a Comment