RGP VIEW 198
![]() |
198. Agent Sai Srinivasa Athreya (2019) |
Agent Sai Srinivasa Athreya (2019)
Not Rated | 148 min | Action, Comedy, Crime
മലയാളത്തിലോ തമിഴിലോ മറ്റേതു ഭാഷയിൽ സിനിമകൾ ഇറങ്ങുകയാണെങ്കിൽ അത് കോപ്പിയടി എന്നും പറഞ്ഞ് ഒരു കൂട്ടം രംഗത്തിറങ്ങുന്നത് സാധാരണയാണ്. എന്നാൽ അതിനെല്ലാം കാറ്റിൽ പ്പറത്തിക്കൊണ്ട് ഒരു തെലുങ്ക് സിനിമ പുറത്തിറങ്ങി. അതെ സിനിമയുടെ പേര് Agent Sai Srinivasa Athreya.
ഈ കഥ മുൻപ് വന്നിട്ടില്ല എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ കൊമേഴ്സ്യൽ സിനിമകളിൽ ഒരു ഇന്ത്യൻ ബ്രാൻഡ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ചിത്രമായി എനിക്കു സിനിമ അനുഭവപ്പെട്ടു.
എങ്ങനെയെന്നല്ലേ..!!?
ഒരു കുറ്റാന്വേഷണ കഥ ആണെങ്കിൽ നായകൻറെ ബ്രില്ല്യൻസ് കാണിക്കാൻ സംവിധായകർ കുറച്ച് സംഭവങ്ങൾ കാണിക്കും. അത് കാണിച്ചു കഴിഞ്ഞാൽ ഷെർലക് ഹോംസ് എന്നും പറഞ്ഞ് ഒരുകൂട്ടം കമ്മിറ്റികൾ രൂപപ്പെടും. നേരെമറിച്ച് വില്ലൻ ക്രൂരതകൾ കാണിക്കുകയാണെങ്കിൽ കൊറിയൻ സിനിമ എന്നുപറഞ്ഞ് മറ്റൊരു കമ്മിറ്റി മറ്റൊരു ഭാഗത്ത് ഇറങ്ങി തിരിക്കും.
ലോകത്ത് ഇന്നുവരെ 80 ലക്ഷം സിനിമകൾ ഇറങ്ങി കഴിഞ്ഞു. ഒരു സിനിമയുടെ ത്രെഡ് അല്ലെങ്കിൽ പ്ലോട്ട് മറ്റൊരു സിനിമയുമായി സാമ്യം തോന്നുന്നത് സാധാരണയാണ്. അത് അങ്ങനെ വരൂ. നല്ലതാണെങ്കിൽ അംഗീകരിക്കണം. അല്ലെങ്കിൽ തട്ടി കളയണം. വളരെ നല്ല രീതിയിൽ റീമേക്കുകൾ ചെയ്യുന്ന സംവിധായകർ നമുക്ക് ചുറ്റും ഒരുപാടുണ്ട്. അതിൽ എൻറെ പ്രിയപ്പെട്ട സംവിധായകനാണ് അമൽ നീരദ്. നേരെമറിച്ച് ഫോട്ടോസ്റ്റാറ്റ് മെഷീൻ ഉപയോഗിച്ച് സംവിധാനം ചെയ്യുന്ന സംവിധായകരും നമുക്ക് ചുറ്റുമുണ്ട്.
കഥയിലേക്ക് വരാം. ഇൻറലിജൻസ് ആയ ഒരു പ്രൈവറ്റ് ഡിക്റ്ററ്റീവ്. ജീവിക്കാൻ ഒരുഗതിയും ഇല്ല. നല്ലൊരു കേസ് അന്വേഷിച്ച് ഇരിക്കുന്ന കാലം. ഈ സമയം ഒരു കൊലപാതക കേസ് മരുഭൂമിയിലെ മഴ പോലെ അയാളുടെ അടുത്തേക്ക് വരുന്നു. അയാൾ അത് അന്വേഷിക്കുന്നു. ആ കേസ് തുടങ്ങിയ ശേഷമാണ് അയാൾ മനസ്സിലാക്കുന്നത്, താൻ അന്വേഷിക്കുന്ന കേസിലേക്ക് കയറിയാൽ അതിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ കഴിയില്ല എന്ന് വാസ്തവം. പിന്നീട് കഥ വികസിക്കുന്നു.
സാധാരണ കണ്ടുവരുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ അല്ല ചിത്രം. ഒരു കൊമേഷ്യൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നു വേണമെങ്കിൽ പറയാം. സ്ഥിരം രീതിയിൽ നിന്ന് മറ്റൊരു ശൈലി പിന്തുടർന്ന ചിത്രം. അതാണ് സിനിമയുടെ ഏറ്റവും വലിയ ആകർഷണം. ചളി എന്ന് തോന്നിപ്പിക്കാത്ത നർമ്മ മുഹൂർത്തങ്ങൾ, ഒപ്പം കിടുക്കാച്ചി ട്വിസ്റ്റുകൾ. ഞാൻ കൂടുതലായി ഒന്നും പറയുന്നില്ല. കണ്ട് ആസ്വദിക്കുക.
ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു മികച്ച സിനിമ തന്നെയാണ് Agent Sai Srinivasa Athreya. തെലുങ്കു സിനിമയുടെ വലിയ ഒരു മാറ്റം. അങ്ങനെ വിശേഷിപ്പിക്കുന്നതാവും കുറച്ചുകൂടി ഉചിതം. മുകളിലെ ബിൽഡപ്പ് എന്തിനെന്ന് സ്വാഭാവികമായും നിങ്ങൾ ചിന്തിക്കുന്നുണ്ടാകും..! അത് നിങ്ങൾ കണ്ടു മനസ്സിലാക്കുക. ചിത്രം നിങ്ങൾക്ക് മികച്ച അനുഭവം തന്നെയായിരിക്കും സമ്മാനിക്കുന്നത്. ഒന്നര കോടി രൂപയാണ് ചിത്രത്തിന് ചിലവ് വന്നത്. സത്യം പറഞ്ഞാൽ ഒന്നര കോടിയിൽ ഉണ്ടാക്കിയ ഒരു അസ്സൽ ആറ്റംബോംബ്..!
സിനിമ കണ്ടില്ലെങ്കിൽ നിർബന്ധമായും കാണാൻ ശ്രമിക്കുക.
4.25/5 RGP VIEW
Rgp's followers 78% Liked This Film
Rgp's followers 78% Liked This Film
8.5/10
IMDb
3/5
Firstpost
3/5
Sify.com
98% liked this film
Google users
RGP VIEW
No comments:
Post a Comment