RGP VIEW 151
![]() |
Shazam!
(2019)
PG-13 | 132 min | Action, Adventure, Comedy
Director: David F. Sandberg
സൂപ്പർഹീറോ സിനിമകൾ സാധാരണയായി കൊണ്ടുവരുന്ന ഒരു സേഫ് സൂൺ രീതിയുണ്ട്. അതിൽ നിന്ന് ഈ ജോണർ സിനിമകൾ പുറത്തു കടക്കാറില്ല. പക്ഷേ ഒരു പരിധിവരെ ആ ബൗണ്ടറി കടത്തിവെട്ടി പുറത്തിറങ്ങിയ ചിത്രമാണ് Shazam.
ചെറുപ്പത്തിൽ അമ്മ നഷ്ടപ്പെട്ടുപോയ നായകൻ. അമ്മയെത്തേടി തൻറെ 15 വയസ്സ് വരെ ആ കുട്ടി തേടിനടന്നു. നിർഭാഗ്യവശാൽ കുട്ടിക്ക് അമ്മയെ കണ്ടുപിടിക്കാൻ സാധിക്കുന്നില്ല. ഈ കുട്ടിയെ ഒരു കുടുംബം ദത്തെടുക്കാൻ തീരുമാനിക്കുന്നു. തൻറെ ലക്ഷ്യത്തിൽ എത്താൻ സാധിക്കുകയില്ല എന്ന് മനസ്സിലാക്കി മനമില്ലാ മനസ്സോടെ നായകൻ can ആ കുടുംബത്തിലേക്ക് കയറി ചൊല്ലുന്നു. അവിടെ എത്തിയശേഷം അവൻറെ ജീവിതത്തിൽ നടക്കാൻ പാടില്ലാത്ത പലതും സംഭവിക്കുന്നു.
സാധാരണയായി കണ്ടു വരുന്ന രീതിയിൽ നിന്ന് കുറച്ചു വ്യത്യസ്തമാണ് Shazam. ഹോളിവുഡ് സിനിമകൾക്കു ഫസ്റ്റ് ഹാഫ് ഇല്ലെങ്കിലും സിനിമയുടെ ആദ്യ പകുതി വളരെ രസകരമായിരുന്നു. അധിക സൂപ്പർഹീറോ സിനിമകളെയും കണ്ടു വരാത്ത ഒരു ശൈലിയാണ് ഈ സിനിമ ഫോളോ ചെയ്യുന്നത്. അതിനോടൊപ്പം മികച്ച നർമ്മ മുഹൂർത്തങ്ങളും സിനിമയിലുണ്ട്. പറയത്തക്ക ആക്ഷൻ രംഗങ്ങൾ ഒന്നുമില്ലെങ്കിലും അവസാനത്തെ ചില ട്വിസ്റ്റുകൾ ഇഷ്ടപ്പെട്ടു. സിനിമ മികച്ച രീതിയിൽ തന്നെയാണ് സംവിധായകൻ അവതരിപ്പിച്ചിട്ടുള്ളത്.
പക്ഷേ രണ്ടാം പകുതിയിലേക്ക് അടുത്തപ്പോൾ ചിത്രത്തിൻറെ പോരായ്മകൾ എടുത്തു കാണിക്കാൻ തുടങ്ങി. എവിടെ നിർത്തണം എന്ന് അറിയാതെ സംവിധായകൻ കുടുങ്ങിപ്പോയത് പോലെ അനുഭവപ്പെട്ടു. കൂടാതെ മികച്ച തിരക്കഥയുടെ പോരായ്മ നല്ല രീതിയിൽ മുഴച്ചു നില്ക്കുന്നുണ്ടായിരുന്നു. അവസാന രംഗങ്ങളിലെ ആവർത്തിച്ചുവരുന്ന കുട്ടിത്തം നിറഞ്ഞ പ്രകടനം സിനിമയുടെ ഗ്രാഫ് ഒന്നുകൂടി താഴ്ത്തുന്നു. കഥാപാത്രങ്ങളുടെ പ്രകടനം ശരാശരിയിൽ മാത്രം ഒതുങ്ങി. കാര്യമായ ചലനങ്ങളൊന്നും കഥാപാത്രങ്ങൾക്ക് എക്സ്പ്ലോർ ചെയ്യാൻ സാധിച്ചില്ല.
മികച്ച രീതിയിൽ തുടങ്ങി, ശരാശരിയിൽ ഒതുങ്ങി അവസാനിക്കുന്ന സിനിമയാണ് Shazam. ഒരു സൂപ്പർഹീറോ സിനിമ എന്ന രീതിയിൽ വെറുതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം. നർമ്മത്തിൽ ചാലിച്ച ഒരു സൂപ്പർഹിറ്റ് സിനിമ എന്നതിലുപരി മറ്റൊന്നും ഈ ചിത്രം സമ്മാനിക്കുന്നില്ല. ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രം.
3.25/5 RGP VIEW
7.2/10
IMDb
91%
Rotten Tomatoes
4.7/5
Facebook
91% liked this film
Google users
അഭിപ്രായം വ്യക്തിപരം.
RGP VIEW
No comments:
Post a Comment