Friday, July 12, 2019

142. Subharathri (2019) MALAYALAM

RGP VIEW 142
Subharathri


 (2019)
130 min   |  Drama, Romance

Director: Vyasan K.P.

വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും നമ്മളെ വിസ്മയിപ്പിച്ച ഒരു നടനാണ്  ദിലീപ്. അദ്ദേഹത്തിൻറെ രാമലീല ശേഷം ഇറങ്ങിയ സിനിമകളെല്ലാം എല്ലാം ഒരു പരിധിവരെ വിജയമായിരുന്നു. Vyasan സംവിധാനം ചെയ്തു സിദ്ദീഖ്, ദിലീപ് എന്നിവർ കേന്ദ്രകഥാപാത്രമായി  അഭിനയിച്ച സിനിമയാണ്  ശുഭരാത്രി.

നാട്ടിലെ  പ്രമുഖൻ ആണ് മുഹമ്മദ്. ധനികൻ ആണെങ്കിലും  സാധാരണ ജീവിതശൈലി കൊണ്ടുനടക്കുന്ന ആളാണ് മുഹമ്മദ്. നാട്ടിലെ പ്രധാന സഹായിയും നല്ല സ്വഭാവത്തിന് ഉടമയും കൂടിയാണ്. അദ്ദേഹം ഹജ്ജിനു പോവുകയാണ്. അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. പരസ്പരബന്ധമില്ലാത്ത മുഹമ്മദും കൃഷ്ണനും ഒരു പ്രത്യേക സാഹചര്യത്തിൽ പരിചയപ്പെടുന്നു. ശേഷം നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്. 

സിനിമയിൽ  മതം എന്ന വിഷയം ചർച്ച ചെയ്യുന്നുണ്ട്. കേരളം മതസൗഹാർദത്തിൻറെ  നാടാണ്. അതിന് വളരെ മികച്ച രീതിയിൽ തന്നെ സിനിമ ആവിഷ്കരിച്ചിട്ടുണ്ട്. കൂടാതെ മത ഭീകരതയെ കുറിച്ചും സിനിമ ചർച്ച ചെയ്യുന്നുണ്ട്. ആദ്യ പകുതിയെ കുറിച്ച് പറയുകയാണെങ്കിൽ മികച്ച സ്റ്റോറി ലൈൻ സിനിമയ്ക്ക് ഉണ്ടായിരുന്നു. അതിനോടൊപ്പം ആദ്യപകുതിയിൽ വന്ന ഗാനം വളരെ മികച്ചതായി തോന്നി. പശ്ചാത്തലസംഗീതവും സിനിമയുടെ രീതിക്കനുസരിച്ച് ഉള്ളതായിരുന്നു. സിദ്ദീഖിനെ പ്രകടനം ഗംഭീരമായിരുന്നു. ഇന്റർവെൽ പഞ്ച് നല്ല രീതിയിൽ തന്നെ പ്രേക്ഷകരെ ഉൾക്കൊള്ളിക്കാൻ സംവിധായകൻ സാധിച്ചിട്ടുണ്ട്. രണ്ടാം പകുതിയിലേക്ക് വരുമ്പോൾ മികച്ച സംഭാഷണങ്ങൾ കൊണ്ടും പ്രകടനം കൊണ്ടും സിനിമ കയ്യടി അർഹിക്കുന്നു. അതിനോടൊപ്പം ഒപ്പം നല്ല ഒരു അവസാനവും സിനിമ സമ്മാനിക്കുന്നുണ്ട്. രണ്ടാംപകുതിയിലെ ഗാനവും ഇഷ്ടപ്പെട്ടു. ചെറിയ റോളാണെങ്കിലും ഇന്ദ്രൻസ് മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ദിലീപ് തൻറെ റോൾ ഭംഗിയായി ചെയ്തു. പക്വതയാർന്ന സംവിധാനവും ക്യാമറയും എല്ലാം സിനിമയുടെ നിലവാരം കൂട്ടുന്നുണ്ട്.

ആദ്യപകുതിയിലും രണ്ടാം പകുതിയിലും അനാവശ്യമായ ഒരുപാട് സീനുകൾ കയറി വന്നത് പോലെ അനുഭവപ്പെട്ടു. ആദ്യപകുതിയിലാണ് കൂടുതലായി ഈ സംഭവം ഫീൽ ചെയ്തത്. സിനിമയുടെ ദൈർഘ്യം ഒരു മുഷിച്ചിൽ അനുഭവപ്പെടാൻ കാരണമായി. രണ്ടാം പകുതിയിലേക്ക് വന്നപ്പോൾ സിനിമയുടെ കഥ പ്രേക്ഷകന് ചിന്തിക്കാവുന്ന തരത്തിലുള്ളതായിരുന്നു. ക്ലീഷേ സീനുകൾ ഇടയ്ക്കിടയ്ക്ക് കേറി വന്നു. ദിലീപ്  നല്ല പ്രകടനം തന്നെ കാഴ്ചവച്ചെങ്കിലും അദ്ദേഹത്തിൻറെ ആവശ്യകത കഥയിൽ ഉള്ളതായി തോന്നിയില്ല. മാർക്കറ്റിംഗ് പ്രൊഡക്ട് ആയി അദ്ദേഹം മാറുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.

 കുറച്ചു സുഹൃത്തുക്കൾ കൂടു ഷോർട് ഫിലിം ചെയുന്നത് പോലെ കുറച്ചു സുഹൃത്തുക്കൾ ചേർന്ന് ഒരു സിനിമ എടുത്തു. അങ്ങനെ പറയുന്നത് ആവും നല്ലത്. ഫീൽ ഗുഡ് ചിത്രങ്ങളിൽ ഉൾപ്പെടുത്താൻ പറ്റുന്ന ഒരു ദിലീപ് ചിത്രം. സാധാരണയായി കണ്ടുവരുന്ന കോമഡിയും ചറ പറ പാട്ടുകളും ഒച്ചയും ബഹളവും ഒന്നും ഈ സിനിമയിൽ ഇല്ല. ഈയടുത്തായി ഇറങ്ങിയ നന്മയുള്ള ഒരു ചിത്രമാണ് ശുഭരാത്രി. ഫാമിലി മൂവി എന്നു തന്നെ പറയണം. ദിലീപ് സിനിമ എന്ന പ്രതീക്ഷയോടെ സിനിമയെ സമീപിച്ചാൽ നിരാശയായിരിക്കും ഫലം. കാരണം ഇതൊരു സിദ്ദീഖ് സിനിമയിലാണ്. സിദ്ദീഖിനെ മികച്ച പ്രകടനം തന്നെ ഈ സിനിമയിലും കാണാൻ സാധിക്കും. കണ്ടിരിക്കാവുന്ന ഒരു മികച്ച കൊച്ചു സിനിമ. എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു ചിത്രം തന്നെയാണിത്. ഫാമിലി ഓഡിയൻസിനെ ആയിരിക്കും ഒന്നുകൂടി ഞാൻ മുൻഗണന തരുന്നത്.

3/5 RGP VIEW

അഭിപ്രായം വ്യക്തിപരം. 


RGP VIEW

No comments:

Post a Comment

Latest

Get out (2017)