Thursday, April 11, 2019

The Longest Ride (2015) English

RGP VIEW 95
The Longest Ride
(2015)PG-13
123 min
Drama, Romance

Director: George Tillman Jr.

"Love requires sacrifice, always."

Nicholas Sparksന്റെ ആരാധകനാണ് ഞാൻ...
അദ്ദേഹത്തിന്റെ Safe Haven,The lucky One,The Notebook,A Walk To Remember എന്നീ സിനിമകൾ കാണാൻ സാധിച്ചു...
A walk to Remember കൂട്ടത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമ....
നികോളസ്‌ സ്പാർകിന്റെ എഴുതുന്നതിൽ പ്രണയത്തിന്റെ ഒരു ജീവൻ എപ്പോയും ഉണ്ടാവാറുണ്ട്....
പക്ഷേ ഇൗ സിനിമയിൽ ആ ജീവൻറെ ഒരു താളമുണ്ടായിരുന്നു ..


 സിനിമ രണ്ട് പ്രണയങ്ങൾ ആണ് ചർച്ച ചെയ്യുന്നത്...
ഒരു പ്രണയം അടിപൊളിയായി...
വേറെ ഒന്നു ശരാശരിയിലും ഒതുങ്ങി....
ഇതിന്റെ സംവിധായകൻ ഇതിന് മുമ്പ് പല സിനിമകൾ ചെയ്തിട്ടുണ്ട്... പക്ഷേ എനിക്ക് പുളിയുടെ Faster എന്ന സിനിമ മാത്രമേ കാണുവാൻ സാധിച്ചുള്ളൂ... നല്ല രീതിയിൽ സംവിധാനം ചെയ്തിട്ടുണ്ട്...
സിനിമയുടെ മൂഡിന് അതിമനോഹരമായ വിഷ്വൽസും പിന്നെ BGM ഫീൽ നിലനിർത്താൻ സാധിച്ചു..


 ഇതിലെ നായകന്റെ സ്കോട്ട് ഈസ്റ്റ്വുഡിന്റെ അഭിനയിച്ച ആദ്യത്തെ സിനിമയാണ് ഞാൻ കാണുന്നത്... നല്ല മുഖപരിജയം ഉള്ളത് പോലെ തോന്നി...
പിന്നീട് ആണ് ക്ലിന്റ് ഈസ്റ്റ്വുഡിന്റെ മകനാണ് എന്ന കാര്യം വ്യക്തമായത്...
ഒരു അന്വേഷണം നടത്തിയപ്പോൾ സ്കോട്ടിന്റെ സിനിമകളിൽ മികച്ചത് ഒന്ന് ഇൗ സിനിമയാണ്...


 സിനിമയിൽ പഴമയുടെ പ്രണയം പറയുന്ന  കഥയിൽ ഉള്ള നായിക നായകന്മാർ നന്നായി ചെയ്തു...
അതിലെ നായിക GOT ഉണ്ടായിരുന്നത് ഓർക്കുന്നു...

തകർത്തത് ബല്യകാല നായാകി നായകന്മാർ ആണെങ്കിലും ആലിയാ ബട്ടും (Britt Robertson)
അലൻ അൾഡയും മികച്ചു നിന്നു...
സ്കോട്ട് ഈസ്റ്റ്വുഡിൻെറ നന്നായിരുന്നു... പക്ഷേ ഇവരുടെ അത്ര എത്തിയോ എന്നുള്ളത് സംശയം...


ഇൗ സിനിമയിലെ നായികയെ കണ്ടപ്പോൾ ആലിയാ ഭട്ടിന്റെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ...? അറിയില്ല...
 ഒരു വട്ടം കാണാവുന്ന ഒരു മികച്ച പ്രണയ ചിത്രം തന്നെയാണ് *The longest Ride*

3/5 ▪ RGP VIEW

7.1/10 · IMDb
30% · Rotten Tomatoes
33% · Metacritic

അഭിപ്രായം വ്യക്തിപരം



RGP VIEW

No comments:

Post a Comment

Latest

Get out (2017)