RGP VIEW 97
Athiran
(2019)
135 min
Thriller
Malayalam
135 min
Thriller
Malayalam
Director: Vivek
വലിയ പ്രമോഷൻ എന്ന രീതിയിൽ ഒന്നും തന്നെ ഇറങ്ങാതെ ഒരു ടീസർ, ട്രെയിലർ എന്നിവയിൽ പ്രേക്ഷകപ്രതീക്ഷ വാനോളമുയർത്തിയ ചിത്രമാണ് അതിരൻ. സിനിമയുടെ ടീസറും ട്രെയിലറും തന്ന പ്രതീക്ഷ ചില്ലറയല്ല...
കാലഘട്ടം കുറച്ച് പിറകോട്ടാണ്. ഒരുപാട് ഏക്കറോളം വരുന്ന ഒരു കാട്. അതിൻറെ നടുവിൽ ഒരു ഭ്രാന്താശുപത്രി. അവിടേക്ക് സർവ്വേ നടത്താൻ വരുന്ന ട്രിവാൻഡ്രം മെഡിക്കൽ ഹോസ്പിറ്റലിലെ പ്രമുഖ ഡോക്ടറായി ഫഹദ് ഫാസിൽ വേഷമിടുന്നു. അവിടെ എത്തിയ ഫഹദ് നേരിടുന്ന നിഗൂഢമായ പ്രശ്നങ്ങളാണ് സിനിമ പിന്നീട് നമ്മളോട് സംസാരിക്കുന്നത്.
മലയാളത്തിൽ ഒരുപാട് ത്രില്ലർ സിനിമകൾ സുലഭമാണ്. പക്ഷേ മിസ്റ്ററി ത്രില്ലറുകൾ മലയാളത്തിൽ സ്ഥാനം കുറച്ചു പിന്നോട്ടാണ്. പക്ഷേ മികച്ച മിസ്റ്ററി സിനിമകളും മലയാളത്തിൽ ഉണ്ട് താനും. ആ ഒരു ജോൺറിലേക്ക് വരുന്ന 2019ലെ ഒരു മികച്ച സിനിമ തന്നെയാണ് അതിരൻ.
ഈയടുത്തകാലത്തായി ഇറങ്ങിയ മികച്ച ടെക്നിക്കൽ സൈഡ് ഉള്ള ചിത്രം. മികച്ച സംവിധാനവും എക്സ്പിരിമെൻറ് എന്ന് വിളിക്കാവുന്ന കഥയും അതിനോട് 100% യോജിക്കുന്ന ക്യാമറ വാക്കുകളും ഒപ്പം ഒരേസമയം ഭീതിയും ത്രില്ലും അടിക്കുന്ന തരത്തിലുള്ള പശ്ചാത്തലസംഗീതവും കൂടിയാകുമ്പോൾ അതിരൻ എന്ന സിനിമ മലയാളത്തിലെ കോളിറ്റി ബ്രില്യൻ സിനിമകളിൽ ഇടംപിടിക്കുന്നു എന്നകാര്യം നിഷ്പ്രയാസം പറയാൻ സാധിക്കും.
ആദ്യപകുതി ഗംഭീരം എന്നല്ലാതെ ഈ സിനിമയെ മറ്റൊന്നും വിശേഷിപ്പിക്കാൻ സാധിക്കില്ല. ഒരിക്കൽ പോലും ചിന്തിക്കാൻ കഴിയാത്ത രീതിയിലുള്ള കഥാഗതിയാണ് ആദ്യപകുതി. ഞെട്ടിക്കുന്ന തരത്തിൽ നിർത്തിയ Interval Punch സിനിമയെ വേറെ ഒരു തലത്തിലേക്ക് എത്തിച്ചു.. രണ്ടാം പകുതി കഥ പല ദിശകളിലേക്കും മാറിയെങ്കിലും മികച്ച അനുഭവം തന്നെയാണ് സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പക്ഷേ ആദ്യപകുതിയുടെ അത്രയും മികച്ചതായി രണ്ടാം പകുതി തോന്നിയില്ല. കാരണം ഞാൻ താഴെ വ്യക്തമാക്കാം.
പുതുമുഖ സംവിധായകൻ വിവേക് നല്ലൊരു കയ്യൊപ്പ് ഈ സിനിമയിലൂടെ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. സിനിമയുടെ കഥ കുറച്ചുവർഷങ്ങൾക്കുമുമ്പ് ഇറങ്ങിയ ഒരു സിനിമയുമായി കുറച്ചു ബന്ധങ്ങളുണ്ട്. സിനിമയുടെ പേരു ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നില്ല. ഒന്നാമത്തെ കാര്യം അതു പറഞ്ഞു കഴിഞ്ഞാൽ സ്പോയിലർ ആവാനുള്ള സാധ്യതകളുണ്ട്. രണ്ടാമത്തെ കാര്യം ആ സിനിമയുടെ ക്ലൈമാക്സ് ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞു പിന്നീട് ആ സിനിമ കാണാനുള്ള താല്പര്യം നഷ്ടപ്പെട്ട ഒരു വ്യക്തിയാണ് ഞാൻ. അതുകൊണ്ടുതന്നെ ഇതാണോ ആ സിനിമയുടെ ക്ലൈമാക്സ് എന്ന് എനിക്ക് ഉറപ്പുമില്ല. സുഹൃത്ത് പറഞ്ഞ ക്ലൈമാക്സുമായി ഒരുപാട് ഈ ചിത്രത്തിന് ബന്ധമുണ്ട് താനും. അതുകൊണ്ടുതന്നെ ക്ലൈമാക്സ് എനിക്ക് ചിന്തിക്കാവുന്ന തരത്തിലുള്ള ഒന്നായിരുന്നു. അത് സിനിമ ആസ്വാദനത്തെ ചെറിയ രീതിയിൽ ബാധിച്ചു എന്നു തന്നെ പറയാം. ഇതാണ് ആദ്യ പകുതിയെകാൾ രണ്ടാം പകുതി ഇഷ്ടപ്പെട്ടില്ല എന്ന് പറയാൻ ഉണ്ടായ യഥാർത്ഥ കാരണം.
നല്ല താരനിരയുള്ള ചിത്രം. പേരുകൾ എടുത്തു പറയുന്നില്ല. പക്ഷേ ടെക്നിക്കൽ സൈഡ് ബ്രില്ല്യൻസ് എന്ന രീതിയിൽ നോക്കുന്ന സമയത്ത് അഭിനേതാക്കളുടെ പ്രകടനങ്ങൾ എല്ലാം നിൻറെ അത്രയും എത്തിയോ എന്ന് സംശയമുണ്ട്. സംവിധാനവും കഥയുമാണ് ഈ സിനിമയുടെ രാജാവ്. നായികയായ വന്ന സായ് പല്ലവിക്ക് നല്ല രീതിയിൽ പ്രകടനം കാഴ്ച വെക്കാവുന്ന ഒരു റോൾ തന്നെയാണ് കിട്ടിയത്. ഓട്ടിസം ഇതിനേക്കാൾ നന്നായി നിവിൻപോളി ഹേയ് ജൂഡ് എന്ന സിനിമയിൽ അവതരിപ്പിച്ചത് പോലെ തോന്നി. ഫഹദ് ഭംഗിയായി അയാളുടെ കഥാപാത്രം അവതരിപ്പിച്ചു. സിനിമയിൽ നല്ല തകർപ്പൻ ഫൈറ്റ് സീനുകളുണ്ട്. അത് സിനിമയുടെ ഗ്രാഫ് ഉയർത്തിയ എന്ന കാര്യത്തിൽ സംശയമില്ല.
ബ്രഹ്മാണ്ഡചിത്രം ഒന്നുമല്ലെങ്കിലും സിനിമ എനിക്കിഷ്ടപ്പെട്ടു. പുതുമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് സിനിമയ്ക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം. പക്ഷേ പരീക്ഷണചിത്രം എന്നും സിനിമയെ വിശേഷിപ്പിക്കാൻ എനിക്ക് സാധിക്കില്ല. മലയാളികൾക്ക് അധികം പരിചിതമല്ലാത്ത എന്നാൽ മലയാളത്തിൽ മുമ്പ് പരിചയപ്പെട്ടതുമായ ഒരു വിഷയമാണ് ഈ സിനിമയിൽ ചർച്ച ചെയ്യുന്നത്. ആ സിനിമ മലയാളത്തിൽ പരാജയമായിരുന്നു. പക്ഷേ പിന്നീട് torrentൽ വലിയ ചലനം സൃഷ്ടിക്കുകയും ചെയ്തു. എല്ലാത്തരം പ്രേക്ഷകർക്കും മനസ്സിലാകുന്ന ഒരു കഥാഗതി തന്നെയാണ് ഈ സിനിമയുടേത്. പക്ഷേ മലയാളികളോട് എനിക്ക് കുറച്ചു വിശ്വാസ കുറവുണ്ട്.അതുകൊണ്ടുതന്നെ എല്ലാതരം പ്രേക്ഷകർക്കും സിനിമ ഇഷ്ടമാകുമോ എന്ന കാര്യം എനിക്ക് സംശയമുണ്ട്.പക്ഷേ ഒരു കാര്യം ഉറപ്പിച്ചു പറയാം. നാളെയുടെ മലയാള സിനിമയാണ് അതിരൻ.
3.5/5 ▪ RGP VIEW
8.2/10 · IMDb
3/5 · Sify.com
3/5 · Sify.com
അഭിപ്രായം വ്യക്തിപരം
RGP VIEW
No comments:
Post a Comment