Monday, February 11, 2019

Peranbu (2019) TAMIL

RGP VIEW: 61
Peranbu

 (2018)
147 min  
Drama

Directors: Ram

ഫെസ്റ്റിവൽ ആയാ ഫെസ്റ്റിവൽ എല്ലാം കയറി ഇറങ്ങി നമ്മളുടെ മുന്നിലേക്ക് കടന്നു വന്ന മമ്മുക്ക ചിത്രം.. മമ്മുക്കക്ക്‌ ഇത്രയും ഹൈപ്പിൽ ഇൗ അടുത്ത് വേറെ പല സിനിമകൾ കടന്നു വന്നിട്ടുണ്ടെങ്കിലും അതിൽ മുൻപന്തിയിൽ ഇൗ ചിത്രം മാത്രമായിരിക്കും... അതും വർഷങ്ങളുടെ ഹൈപ്പ്‌..!!
അത് തന്നെയാവും ഇപ്പോൾ മികച്ച അഭിപ്രായങ്ങൾ കേട്ട് വരുന്ന കുമ്പളങ്ങി നൈറ്റ്സ് ഒഴിവാക്കി ഇൗ ചിത്രം കാണണം എന്ന ആഗ്രഹം എന്നിൽ എത്തിച്ചത്...


ട്രെയിലറിൽ സിനിമയുടെ ത്രെഡ് വ്യക്തമായിരുന്നു...സുഖമില്ലാത്ത മകളുടെയും അച്ഛന്റെയും ആത്മബന്ധത്തിന്റെ കഥയാണ് ഇൗ ചിത്രം പറയുന്നത്...!
ഭാര്യ മറ്റൊരാളുമായി ഒളിച്ചോടിയ വിവരം അറിഞ്ഞ് വർഷങ്ങൾക്ക് ശേഷം നാട്ടിൽ വരുന്ന നായകൻ.. നാട്ടുകാരുടെയും വീട്ടുകാരുടെയും നിർബന്ധത്തിന് വഴങ്ങി വീട്ടിൽ നിന്നും ഇറങ്ങേണ്ടി വരുന്നു...മകളുമായി അധികം ബന്ധമില്ലാത്ത അച്ഛന് പിന്നീട് നേരിടേണ്ടി വരുന്ന സംഭവവികാസങ്ങളെ സംവിധായകൻ റാം 12 അധ്യായങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു..


ക്ഷേമ,ത്യാഗം,വിഷമം,വിഷാദം തുടങ്ങി നിരവധി ഇമോഷണിലൂടെയാണ് സിനിമ കടന്നു പോകുന്നത്...നർമ്മ മുഹൂർത്തങ്ങൾ,ആക്ഷൻ,റൊമാൻസ് തുടങ്ങിയവ ഉൾപ്പെടുത്താതെ പ്രേക്ഷകരെ അച്ഛന്റെയും മകളുടെയും ലോകത്തേക്ക് സംവിധായകൻ തുറന്നു വിടുന്നു...സിനിമ ആസ്വാദനത്തിന്റെ പഴകമാർന്ന പുതിയ അനുഭവം ഇൗ സിനിമയിലൂടെ റാം പരിചയപ്പെടുത്തുന്നു...


ഇൗ അച്ഛനും മകളും അവരുടെ ജീവിതത്തിലൂടെ നമ്മളിലേക്ക് കടന്നു വരികയാണ്.സ്വന്തം മകൾക്ക് ഒരു ഫോൺ വാങ്ങി കൊടുത്തതിന്റെ കഷ്ടപ്പാട് പൊങ്ങച്ചതിലൂടെ പറയുന്ന സമൂഹത്തിന് ഇൗ ചിത്രം ഒരു ഓർമ്മപ്പെടുത്തലാണ്... സിനിമയിൽ ഞാൻ കാണാൻ ആഗ്രഹിക്കാത്ത സീനുകൾ ആയിരുന്നു അധികവും.. ചിലത് കണ്ണ് നനച്ചു..ചിലത് കണ്ണ് തുടച്ചു..
 മമ്മുക്കയുടെ കരിയറിലെ മികച്ച ഡാൻസ് പെർഫോമൻസ് ഇൗ സിനിമയിൽ കാണുവാൻ സാധിച്ചു...


അവസാനത്തെ കുറച്ച് മമ്മൂക്ക ചിത്രങ്ങൾ എടുത്ത് നോക്കിയാൽ തൃപ്തി തരുന്ന ചിത്രങ്ങൾ വളരെ കുറവാണ്..മമ്മുക്കയുടെയും ആ കൊച്ചു  കുട്ടിയുടെയും  അഭിനയമികവ് പറഞ്ഞില്ലെങ്കിൽ ഇൗ റിവ്യൂക്ക്‌ പ്രസാക്തിയില്ല..!! നല്ലതിനെ അംഗീകരിക്കുക തന്നെ വേണം.. മമ്മൂക്കയെ ഒരു പരിധി വരെ ഉപയോഗിക്കാൻ സംവിധായകൻ റാമിന് സാധിച്ചു.. ഇത്രയും കഴിവുള്ള ഒരു കലാകാരന്റെ തിരിച്ച് വരവ് തീയേറ്ററിൽ നിന്നും കണ്ടപ്പോൾ അഭിമാനം തോന്നിയത് എനിക്ക് മാത്രമാണോ എന്നതിൽ സംശയം...!!! ഒരു നടനെ ഏത് രീതിയിൽ ഉപയോഗിക്കണം എന്ന് വ്യക്തമായി സംവിധായകന് അറിയാം...


മനോഹരമായ വിഷ്വൽ കൊണ്ട് നിറഞ്ഞ ഫസ്റ്റ് ഹാഫ്... സിനിമക്ക് അനുയോജ്യമായ ക്യാമറാ..അധികവും ഹാൻഡ് മെയ്ഡ് ഷോട്ടുകൾ ആയിരുന്നു.. അത് സിനിമക്ക് നന്നായി ഉപകരിച്ചു.. കൂടാതെ സിനിമക്ക് അനുയോജ്യമായ പശ്ചാത്തല സംഗീതം സിനിമയുടെ മാറ്റ് കൂട്ടി...
സിനിമയിൽ വന്ന ഓരോ കഥാപാത്രങ്ങളും അവരുടെ ഭാഗം ഭംഗിയായി ചെയ്തു.. ഇൗ അടുത്ത് കണ്ട ഏറ്റവും മികച്ച കാസ്റ്റിംഗ് ഇൗ സിനിമയുടെത് തന്നെ...


എന്റെ മകൾക്ക് വേണ്ടി ഞാൻ ഇത് ചെയ്തു, അത് ചെയ്തു എന്ന് നാഴിക് നാൽപത് വട്ടം പറയുന്ന മാതാപിതാക്കൾ ഇൗ സിനിമ കുടുംബത്തോട് ഒരുമിച്ച് പോയി കാണണം.. എന്നിട്ട് മനസ്സിലാക്കണം...സ്വന്തം മകൾക്ക് വേണ്ടി വേശ്യാലയത്തിൽ വരെ പോയ ഇൗ അച്ഛന്റെ കഥ...

മനോഹര ചിത്രം..
പറയാൻ വാക്കുകൾ ഇല്ല...

4.25/5 ▪ RGP VIEW

9.8/10 IMDb
89% BookMyShow
4.9/5 Times of India
95% liked this film Google users

അഭിപ്രായം വ്യക്തിപരം.

NB : അഭിനയ മുഹൂർത്തങ്ങൾ നൽകിയുള്ള രാജ 2ന് വേണ്ടി കാത്തിരിക്കുന്നു...!! ഫെസ്റ്റിവൽ നിങ്ങൾ തീർന്നടാ...തീർന്നു...!!

RGP VIEW

No comments:

Post a Comment

Latest

Get out (2017)