Conditions apply (2022) Malayalam Short Film
DRAMA THRILLER
ലോക്ക് ഡൗൺ കാലത്ത് ഒരു കഥയാണ് കണ്ടീഷൻ അപ്ലൈ എന്ന ഷോർട്ട് ഫിലിം നമ്മളോട് പറയുന്നത്. ഒരുപക്ഷേ പല സുഹൃത്തുക്കളുടെയും യഥാർത്ഥ സ്വഭാവം മനസ്സിലായ ഒരു സമയമായിരിക്കും ലോക്ക് ഡൗൺ സമയം. ആർക്കൊക്കെ നമ്മളെ വേണം എന്നൊക്കെ വ്യക്തമായി മനസ്സിലാക്കുന്ന സമയം. നമ്മൾ ആഗ്രഹിച്ച പലരും നമുക്ക് ആരുമല്ല എന്നറിയുന്ന നിമിഷം. പലരും പുതിയ സൗഹൃദങ്ങളിലേക്ക് പോകുന്നത് ഒരു തെറ്റായി എനിക്ക് തോന്നുന്നില്ല..!
എന്നാൽ ഒരു പുതിയ സൗഹൃദം ഉണ്ടാക്കുകയും അവരുടെ ഒപ്പം കാറ് യാത്ര ചെയ്യുകയും കൂടുതൽ അറിയാൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിൻറെ ഇതിവൃത്തം..!
തുടക്കത്തിലെ സോങ് ക്യാമറ വർക്കും ഒരുപാട് ഇഷ്ടപ്പെട്ടു. കണ്ടിരിക്കാൻ ഉള്ള ഒരു ക്യൂരിയോസിറ്റി ഉണ്ടാക്കുന്നുണ്ട് ചിത്രം.. ആക്ടേഴ്സ് പെർഫോമൻസ് നന്നായിരുന്നു. പക്ഷേ ചില ഏരിയകളിൽ ഒരു ഡ്രാമാറ്റിക്കായി അനുഭവപ്പെട്ടു. സ്റ്റോറി വൈസ് നോക്കുവാണെങ്കിൽ കുഴപ്പമില്ല. ത്രില്ലിംഗ് ഏരിയാസ് കാര്യങ്ങളൊക്കെ വരുന്നുണ്ട്. നല്ല ഒരു മെസ്സേജും കൊടുക്കുന്നുണ്ട്.
ചിത്രം ഉടനീളം ഒരുപാട് മെസ്സേജുകൾ ഉണ്ട്. പക്ഷേ അതിനു നല്ല വശവും മോശം ഉണ്ടല്ലോ..! അതൊരു പ്രശ്നം പോലെ തോന്നി. മെസ്സേജിന് വേണ്ടി മാത്രം ഒരു ഷോർട്ട് ഫിലിം ലേബലിലേക്ക് പോയോ എന്നൊരു സംശയം..!
എന്താണെങ്കിലും കുറച്ചു ഫ്രണ്ട്ഷിപ്പും റൊമാന്‍സും ഡ്രാമയും ഒക്കെ ഇഷ്ടപ്പെടുന്നവർക്ക് ട്രൈ ചെയ്യാവുന്ന ഒരു ഓപ്ഷൻ തന്നെയാണ് കണ്ടീഷൻസ് അപ്ലൈ
3/5 RGP Dairies
ഞങ്ങളുടെ മുമ്പിലേക്ക് എത്തുന്ന നല്ല ഷോർട്ട് ഫിലിമിന്റെ എണ്ണം വളരെ കുറവാണ്. നിങ്ങളുടെ ഷോർട്ട് ഫിലിം ഇതുപോലെ റിവ്യൂ ചെയ്യനോ അല്ലെങ്കിൽ ഞങ്ങളുടെ ചാനലിലൂടെ ഷോർട്ട് ഫിലിം റിലീസ് ചെയ്യാനോ ബന്ധപ്പെടുക.
No comments:
Post a Comment