Monday, March 16, 2020

196. The Investigator (2008) HUNGARIAN

RGP VIEW 196
196. The Investigator (2008) HUNGARIAN

The Investigator (2008)
107 min   |  Comedy, Crime, Drama

പാത്തോളജിസ്റ്റായി വർക്ക് ചെയ്യുന്ന  നായകൻ. അദ്ദേഹത്തിന് സമൂഹമായി അധികം ബന്ധങ്ങൾ ഒന്നുമില്ല. ആകെയുള്ളത് അമ്മയാണ്. അമ്മ കാൻസർ ബാധിച്ച് ഹോസ്പിറ്റലിൽ ട്രീറ്റ്മെൻറ് ചെയ്തുകൊണ്ടിരിക്കുന്നു. ഹോസ്പിറ്റൽ ചിലവ് വരെ കൊടുക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഡോക്ടർ അമ്മയ്ക്ക് ഒരു ഓപ്പറേഷൻ വേണം എന്ന കാര്യം പറയുന്നത്. അതിന് ഒരുപാട് പണം ആവശ്യമുണ്ട്. അയാൾക്ക് അമ്മയെ രക്ഷിച്ചേ മതിയാകൂ.

പണത്തിനായി അയാൾ ഒരാളെ കൊല്ലാൻ തുനിഞ്ഞിറങ്ങുന്നു. കൊലപ്പെടുത്തിയ ശേഷമാണ് അയാൾ തൻറെ സഹോദരനാണെന്ന് വിവരം നായകൻ അറിയുന്നത്. ശേഷം കഥ വികസിക്കുന്നു.

ഏറ്റവും കൂടുതൽ പേർ ആദ്യമായി കണ്ട ഹംഗേറിയൻ സിനിമ ഇതാണ് എന്നാണ് എൻറെ അറിവ്. ആ ഒരു കൗതുകം തന്നെയാണ് ഈ സിനിമയിലേക്ക് എന്നെയും എത്തിച്ചത്. പണത്തിനായി ആളുകളെ കൊല്ലുന്ന പ്ലോട്ട് ഒരുപാട് സിനിമകളിൽ വന്നുകഴിഞ്ഞു. പക്ഷേ വളരെ വ്യത്യസ്തമായ രീതിയിലാണ് ഈ ചിത്രം അവതരിപ്പിച്ചിട്ടുള്ളത്. അതാണ് ഈ സിനിമയുടെ പ്രധാന ആകർഷണം.

ഏറ്റവും പോസിറ്റീവായി തോന്നിയത് ക്യാരക്ടർ പ്രസേൻറ്റേഷൻ തന്നെയാണ്. ഓരോ കഥാപാത്രങ്ങളെയും വൃത്തിയായ രീതിയിൽ ചാർട്ട് ചെയ്തിട്ടുണ്ട്. അത് വളരെ ഭംഗിയായി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കൊല്ലുന്ന രീതിയും കത്തുകൾ വായിക്കുന്ന രംഗങ്ങൾ വിഷ്വലൈസ് ചെയ്തത് വളരെ ഇഷ്ടപ്പെട്ടു. ഒരു പുതുമ ആ രംഗങ്ങൾ നൽകുന്നുണ്ടായിരുന്നു.

ഒരു സ്ലോ പെയ്സ് രീതിയിലാണ് ചിത്രം മുന്നോട്ടു പോകുന്നത്. അതുകൊണ്ടുതന്നെ ചെറിയ ലാഗ് ചിത്രത്തിൽ ഉടനീളം അനുഭവപ്പെട്ടു. 

എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു ത്രില്ലർ. എന്തുകൊണ്ടാണ് ഈ സിനിമ ഇത്രത്തോളം പുകഴ്ത്തുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. കണ്ടിരിക്കാവുന്ന ഒരു ചിത്രം എന്നതിലുപരി വലിയ വാവ് ഫാക്ടർ ഒന്നും സിനിമയിൽ നിന്ന് എനിക്ക് ലഭിച്ചില്ല. ഇതിനേക്കാൾ നിലവാരമുള്ള ചിത്രങ്ങൾ ഇന്ത്യൻ സിനിമയിൽ വന്നിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഏറ്റവും കൂടുതൽ ആളുകൾ ആദ്യമായി കണ്ട ഹംഗേറിയൻ ചിത്രം എന്ന തലക്കെട്ട് സിനിമയ്ക്ക് ലഭിച്ചത് ? ഈ ചോദ്യം ഇപ്പോഴും എന്നിൽ നിലനിൽക്കുന്നു..! എന്തായാലും അമിത പ്രതീക്ഷ ഇല്ലാതെ ചിത്രം കണ്ടു നോക്കൂ. ചിലപ്പോൾ ഇഷ്ടപ്പെടും.

3.25/5 RGP VIEW

NB: എനിക്ക് അമിത പ്രതീക്ഷ ഉണ്ടായിരുന്നില്ല.

7.5/10
IMDb
3.7/5
Letterboxd
90% liked this film
Google users

RGP VIEW

No comments:

Post a Comment

Latest

Get out (2017)