Saturday, August 19, 2023

Get out (2017)

 


ഇന്നത്തെ 38 കോടി രൂപ ചെലവഴിച്ചത് 2200 കോടി രൂപയോളം കളക്ട് ചെയ്ത ഒരു സിനിമ പരിചയപ്പെട്ടാലോ. സംവിധാനം ചെയ്ത ആദ്യ സിനിമയ്ക്ക് തന്നെ മികച്ച തിരക്കഥാകൃത്തിനുള്ള ഓസ്കാർ കൂടി ലഭിച്ച ഒരു ചിത്രമാണിത്.


അമേരിക്കയും യൂറോപ്പ്യൻ രാജ്യങ്ങളും മുടങ്ങാതെ ഫോളോ ചെയ്യുന്ന ഒരു രീതിയുണ്ട്. ആരെങ്കിലുമായി പ്രണയത്തിലായാൽ അവർ അവരുടെ പാരന്റ്സിനോട് ചെന്ന് ആ വിവരം അഭിമാനത്തോടെ പറയും. ലവറിന്റെ പാരന്റിനെ കാണാൻ വേണ്ടി പോകുന്നതാണ് നമ്മുടെ നായകൻ. ശേഷം അയാൾ ഫെയ്സ് ചെയ്യുന്ന ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ചിത്രം പങ്കുവെക്കുന്നത്.


ഓൺലൈൻ കേട്ടാൽ ഒരു ചുക്കും തോന്നാത്ത ചിത്രം. പക്ഷേ trust me guys ഇതു ഒരു കിടിലൻ ചിത്രമാണ്. മിസ്റ്ററി, ഹൊറർ, ത്രില്ലർ ജോണറുകൾ ഇഷ്ടമാണെങ്കിൽ ധൈര്യമായി കണ്ടോളൂ. ഈ വീക്കെൻഡ് അടിപൊളിയായിരിക്കും.


സിനിമയുടെ പേര് ഗെറ്റ് ഔട്ട്. മുകളിൽ പറഞ്ഞ ജോണറിൽ നിങ്ങളുടെ ഫേവറേറ്റ് ഏതാണ് ? താഴെ ഒന്ന് മെൻഷൻ ചെയ്യൂ.


മികച്ച സിനിമകൾ മാത്രം കിട്ടുന്ന ചാനൽ: https://linktr.ee/rgpdiaries

Wednesday, August 16, 2023

The Outlaws

 


യഥാർത്ഥ സംഭവം ആസ്വാദമാക്കി പുറത്തിറങ്ങിയ ഒരു കിടിലൻ ചിത്രം. എന്നാൽ അതിനെ ഒരു ആക്ഷൻ ത്രില്ലർ എന്ന രീതിയിലേക്ക് മാറ്റിമറിച്ച ചിത്രം. ഒരു കൊറിയൻ കിടിലം പടം.


ഏതൊരു നാടിന്റെയും ഭൂതകാലത്തിലേക്ക് നോക്കുമ്പോൾ അവിടെ ഒരുപാട് ചോര പാടുകൾ കാണും. എന്നാൽ അങ്ങനെ ഒരു കാലഘട്ടത്തിലേക്കാണ് ഈ ചിത്രം നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത്. ഒരു നഗരം മുഴുവനായി മാഫിയയുടെ കയ്യിൽ അകപ്പെടുന്നു. ഒരു മാഫിയ തന്നെ ധാരാളം ആസ്ഥാനത്ത് ഇവിടെ രണ്ടുമൂന്നു മാഫിയകളാണ്.  നല്ല രീതിയിൽ പോലീസുകാർക്ക് വരെ നീതി നടപ്പാക്കാൻ പറ്റാത്ത സാഹചര്യം.  ഒരു പരിധിവരെ അവർ അവരുടെ ഡ്യൂട്ടി അവർ ചെയ്യുന്നുമുണ്ട്. പക്ഷേ എന്നാൽ പോലും അവിടെ പ്രശ്നങ്ങളാണ്. ഇതൊന്നും പോരാഞ്ഞിട്ട് ഒരു ചൈനക്കാരൻ മുടിയൻ ഇങ്ങോട്ട് കെട്ടിയെടുക്കുന്നു. ആ കുരുപ്പ് വന്നതിനുശേഷം എൻറെ സാറേ....!

 അവിടെ മുതലാണ്  ചിത്രം വികസിക്കുന്നത്..!!


എന്റെ പൊന്നു മോനെ നായകനും വില്ലനും കട്ടക്ക് നിന്ന ഒരു ചിത്രം. നല്ല ഒരു സ്റ്റോറി ലൈൻ കൂടി ഈ ചിത്രം ഫോളോ ചെയ്യുന്നുണ്ട്. എല്ലാത്തരം പ്രേക്ഷകർക്കും കാണാൻ പറ്റുന്ന ഒരു മികച്ച അനുഭവം തന്നെയാണ് ഈ ചിത്രം സമ്മാനിക്കുന്നത്. നായകന്റെയും വില്ലന്റെയും ആറ്റിട്യൂട് എല്ലാം ജാതി ആണെന്ന് അറിയാമോ..! 


ഹൈലി റെക്കമെന്റ് മൂവി.


ഇതിനേക്കാൾ മികച്ച മറ്റേതെങ്കിലും സിനിമയുണ്ടെങ്കിൽ താഴെ കമൻറ് ചെയ്യൂ.


 മികച്ച സിനിമകൾ മാത്രം ലഭിക്കുന്ന ചാനൽ  https://linktr.ee/rgpdiaries

Tuesday, August 15, 2023

Metro (Russia) 2013


 സിനിമയുടെ സ്റ്റാർട്ടിങ് പോയിൻറ് മുതൽ ഡയറക്ട് കഥയിലേക്ക് കടക്കുന്ന ഒരു ചിത്രം. എഡ്ജ് ഓഫ് സീറ്റ് അനുഭവം ഒരു പരിധിവരെ നൽകുന്ന ചിത്രം. എല്ലാ സംഭവങ്ങളും നടക്കുന്നതിനും ഒരു കാരണമുണ്ടെന്ന് വ്യക്തമാക്കുന്ന ചിത്രം.


ഒരു കോടി 71 ലക്ഷത്തോളം കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് റഷ്യ. ഏറ്റവും കൂടുതൽ ട്രാഫിക് ജാമുകൾ നേരിടുന്നതിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം കൂടിയാണ് റഷ്യ. ഈയൊരു പ്രശ്നത്തെ ഒരു പരിധിവരെ നിയന്ത്രിക്കുന്നത് മെട്രോ ട്രെയിനുകൾ വഴിയാണ്..! എന്നാൽ ഈ മെട്രോയിൽ വെള്ളം കയറിയാൽ എന്തായിരിക്കും സംഭവിക്കുക ? ഇതാണ് ചിത്രം നമ്മളോട് പറയുന്നത്.


 അമിത പ്രതീക്ഷകൾ ഇല്ലാതെ മെട്രോ എന്നു പറയുന്ന ഈ ഡിസാസ്റ്റർ സിനിമ സമീപിച്ചാൽ നല്ല ഒരു അനുഭവമായിരിക്കും കിട്ടുന്നത്. നിങ്ങൾക്ക് പ്രിയപ്പെട്ട ഇത്തരത്തിലുള്ള മൂവീസ് താഴെ പരിചയപ്പെടുത്താം.


Movie : Metro (2013) Russia


Latest

Get out (2017)